ലഖ്‌നൗ : പാമ്പിനെ തുറന്ന് വിട്ട് ഭയപ്പെടുത്തി സ്വര്‍ണ്ണക്കടയില്‍ സ്ത്രീകളുടെ മോഷണം. ഉത്തര്‍പ്രദേലെ മെസ്‌തോണ്‍ ഗഞ്ചിലാണ് സംഭവം. ഓഗസ്റ്റ് 25 നായിരുന്നു സംഭവം.[www.malabarflash.com]
ബുര്‍ഖ ധരിച്ച രണ്ട് സ്ത്രീകളാണ് കയ്യില്‍ ഒരു സഞ്ചിയുമായി ജൂവലറിയിലെത്തിയത്. ജൂവലറിയില്‍ പാമ്പിനെ തുറന്നു വിട്ട് കടയുടമയെ ഭയപ്പെടുത്തിയ ശേഷം സ്ത്രീകള്‍ ചേര്‍ന്ന് ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.
കടയില്‍ കയറിയ സ്ത്രീകള്‍ സഞ്ചിക്കുള്ളിലുണ്ടായിരുന്ന പാമ്പിനെ തുറന്നുവിടുകയായിരുന്നു. ആദ്യം പാമ്പിനെ ഓടിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഭയം കൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നെന്ന് ഉടമ പറഞ്ഞു.
കടയില്‍ കയറിയ സ്ത്രീകള്‍ സഞ്ചിക്കുള്ളിലുണ്ടായിരുന്ന പാമ്പിനെ തുറന്നുവിടുകയായിരുന്നു. ആദ്യം പാമ്പിനെ ഓടിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഭയം കൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നെന്ന് ഉടമ പറഞ്ഞു.
പുറത്തേക്ക് ഓടിയ സമയത്ത് സ്ത്രീകള്‍ ജൂവലറിയില്‍നിന്ന് 151 ഗ്രാം സ്വര്‍ണം മോഷ്ടിച്ചു. കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ജൂവലറി ഉടമയോട് ആവശ്യപ്പെട്ടതായും പോലീസ് അറിയിച്ചു.
No comments:
Post a Comment