ബെംഗളൂരു: 2008 ബെംഗളൂരു സ്ഫോടനക്കേസിലെ ഒന്നാം പ്രതിയും തീവ്രവാദ സംഘടനയായ ലഷ്കറെ തയിബ ദക്ഷിണേന്ത്യൻ കമാൻഡറുമായ തടിയന്റവിട നസീറിനായി ജയിലിലേക്കു മൊബൈൽ ഫോൺ കടത്താൻ ശ്രമിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ.[www.malabarflash.com]
വിചാരണാ വാറന്റ് കൈമാറാനെന്ന വ്യാജേന പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു രണ്ടു സ്മാർട് ഫോണുകൾ കടത്താൻ ശ്രമിച്ച സിറ്റി ആംഡ് റിസർവ് പോലീസ് കോൺസ്റ്റബിൾ ദിനേഷാണു പിടിയിലായത്.
കോടതിയിൽ നിന്നുള്ള ഒരാളാണു ഫോൺ നൽകിയതെന്നാണ് ഇയാളുടെ മൊഴി. ഇതിനായി ദിനേഷ് 5000 രൂപ കൈക്കൂലി വാങ്ങിയെന്നും തെളിഞ്ഞിട്ടുണ്ട്.
No comments:
Post a Comment