Latest News

മുക്കുപണ്ടം നല്‍കി വഞ്ചിച്ചതായി പരാതി

കാഞ്ഞങ്ങാട്: ബാങ്കില്‍ നിന്നും ലേലത്തില്‍ കുറഞ്ഞ തുകയ്ക്ക് സ്വര്‍ണ്ണം വാങ്ങിതരാമെന്ന് പറഞ്ഞ് മുക്കുപണ്ടം നല്‍കി വഞ്ചിച്ചതായി പരാതി. പടന്നക്കാട് സ്വദേശിനി സന്ധ്യ(28)യുടെ പരാതിയില്‍ വിവാഹ ബ്രോക്കറായ ശോഭയ്‌ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസാണ് കേസെടുത്തത്.[www.malabarflash.com] 

സന്ധ്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം സ്വര്‍ണ്ണം വാങ്ങാന്‍ പോയ വീട്ടുകാരോട് കുറഞ്ഞ തുകക്ക് ഏഴ് പവന്‍ സ്വര്‍ണം കിട്ടുമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. പിന്നീട് ആഭരണങ്ങളും എത്തിച്ചുകൊടുത്തു. എന്നാല്‍ കല്ല്യാണം കഴിഞ്ഞതിന് ശേഷം ആഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് മുഴുവനും മുക്കുപണ്ടങ്ങളാണെന്ന് മനസ്സിലായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.