Latest News

മുംബൈ റെയില്‍വേ മേല്‍പാലത്തിലെ തിക്കും തിരക്കും;മരണപ്പെട്ടവരില്‍ ഉപ്പള സ്വദേശിനിയും

ഉപ്പള: മുംബൈയില്‍ റെയില്‍വെ മേല്‍പ്പാലത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട്‌ മരിച്ചവരില്‍ ഉപ്പള സ്വദേശിനിയും.
ഉപ്പള, സോങ്കാല്‍, ബളംക്കുടേയിലെ പരേതനായ മഹാബലഷെട്ടിയുടെ മകള്‍ സുജാത പി ആള്‍വ (52)യാണ്‌ മരിച്ചത്‌.[www.malabarflash.com]
ഇന്‍കം ടാക്‌സ്‌ ഉദ്യോഗസ്ഥനും മംഗ്‌ളൂരു, വാമഞ്ചൂര്‍ സ്വദേശിയുമായ ഭര്‍ത്താവ്‌ പുരുഷോത്തമയ്‌ക്കൊപ്പം മുംബൈയില്‍ ആണ്‌ താമസം. പ്രജ്ഞ, പ്രേരണ മക്കളും അശോകന്‍, വിനോദ്‌, പ്രവീണ്‍, വിനയ, ജയലക്ഷ്‌മി എന്നിവര്‍ സഹോദരങ്ങളുമാണ്‌. സീതയാണ്‌ മാതാവ്‌. 

മുംബൈ നഗരത്തിലെ തിരക്കേറിയ സബര്‍ബന്‍ റെയില്‍വെ സ്റ്റേഷനുകളില്‍ ഒന്നായ എല്‍ഫിന്‍സ്റ്റള്‍ റോഡിലെ മേല്‍പ്പാലത്തിലാണ്‌ അപകടം ഉണ്ടായത്‌. 22 പേര്‍ മരിച്ചു. ഇവരില്‍ എട്ടുപേര്‍ സ്‌ത്രീകളാണ്‌. പരിക്കേറ്റ 39 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

ഇരു സ്റ്റേഷനുകളിലുമായി ഒരേ സമയം നാലു ട്രെയിനുകള്‍ വന്നതും കനത്ത മഴയെ തുടര്‍ന്ന്‌ ജനങ്ങള്‍ മേല്‍പ്പാലത്തിലേക്ക്‌ ഇരച്ചു കയറിയതുമാണ്‌ അപകടത്തിനു ഇടയാക്കിയത്‌. മഴ കുറഞ്ഞപ്പോള്‍ പാലത്തിനു മുകളില്‍ കയറിയവര്‍, തിടുക്കത്തില്‍ ഇറങ്ങി തുടങ്ങിയതാണ്‌ അപകടത്തിലേയ്‌ക്കു നയിച്ചത്‌.
അപകടത്തില്‍ മംഗ്‌ളൂരു സ്വദേശിനിയായ സുമലത സി ഷെട്ടിയും മരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.