Latest News

ഗുണ്ടാആക്ടില്‍ യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: വിവിധ കേസുകളില്‍പ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന യുവാവിനെ ഗുണ്ടാആക്ട് പ്രകാരം അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തു.
പുല്ലൂര്‍ കണ്ണോത്തെ രതീഷ് എന്ന മാന്തി രതീഷി(36)നെയാണ് അമ്പലത്തറ പ്രിന്‍സിപ്പള്‍ എസ്‌ഐ വിപിന്‍ചന്ദ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


നാലോളം വധശ്രമമുള്‍പ്പെടെ പന്ത്രണ്ടോളം കേസുകളില്‍ പ്രതിയായ രതീഷിനെ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടറുടെ ഉത്തരവ് പ്രകാരം എസ്പി യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രതീഷിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കുകയും റിമാന്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടക്കുകയുമായിരുന്നു. 

വധശ്രമ കേസില്‍ പ്രതിയായ രതീഷ് ശിക്ഷ കഴിഞ്ഞ് ഒന്നരവര്‍ഷം മുമ്പാണ് ജയിലില്‍ നിന്നിറങ്ങിയത്.
കുണിയയിലെ അബ്ദുള്‍ മുനീറിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം നടത്തുകയും ബൈക്ക് യാത്രക്കാരായ അമ്പലത്തറയിലെ രവിയെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും കോട്ടപ്പാറയിലെ ദോമോദരനെയും ശ്രീജിത്തിനെയും ബൈക്ക് തടഞ്ഞുനിര്‍ത്തി കയ്യില്‍കിട്ടിയ രാഖി പൊട്ടിച്ചുമാറ്റി മര്‍ദ്ദിക്കുകയും തുടങ്ങിയ കേസുകളിലെ പ്രതിയുമാണ് രതീഷ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.