Latest News

നല്ല വായനയെ നെഞ്ചേറ്റി കരിച്ചേരി

പൊയിനാച്ചി: ഒരു നാടു മുഴുവന്‍ ഒറ്റമനസ്സോടെ വിദ്യാലയത്തിനായി അണിനിരക്കുന്നതിന്റെ ഉത്തമ മാതൃകയാവുകയാണ് കരിച്ചേരി ഗവ.യു.പി.സ്‌കൂള്‍. നല്ല വായന എന്ന ലൈബ്രറി ശാക്തീകരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പുസതകവണ്ടി പ്രയാണത്തില്‍ പിരിഞ്ഞു കിട്ടിയത് മുന്നൂറിലധികം പുസ്തകങ്ങളും 95000ത്തിലധികം രൂപയും.[www.malabarflash.com] 

കരിച്ചേരി പാലത്തിനു സമീപം ആരംഭിച്ച് ദേവന്‍ പൊടിച്ച പാറയില്‍ സമാപിച്ച പുസ്തകവണ്ടി യാത്രക്ക് പറമ്പ്, പ്രിയദര്‍ശിനി ക്ലബ്ബ്, എ.കെ.ജി കലാകേന്ദ്രം, ഇ.എം.എസ് വായനശാല, സ്വസ്തി ക്ലബ്ബ്, തൂവള്‍, കൂട്ടപ്പുന്ന തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. 

സ്വീകരണ കേന്ദ്രങ്ങളില്‍ പ്രാദേശികമായി സമാഹരിച്ച പുസ്തകങ്ങളും തുകയും നല്‍കാനായി കുട്ടികളും രക്ഷിതാക്കളും കുടുംബശ്രീ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നു. സമാഹരിച്ച തുക കൊണ്ട് എല്ലാ ക്ലാസ്സുകളിലും മനോഹരമായ പുസ്തക ഷെല്‍ഫും പുസ്തകങ്ങളും ഒരുക്കും. ചടങ്ങ് വാര്‍ഡ് മെമ്പര്‍ പ്രസന്നകുമാരി പുസ്തകവണ്ടി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ എ.വേണുഗോപാലന്‍ അധ്യക്ഷനായി.

പി.ടി.എ പ്രസിഡണ്ട് കുഞ്ഞിക്കണ്ണന്‍ തുക ഏറ്റുവാങ്ങി. ഹെഡ് മാസ്റ്റര്‍ പി.പി.മനോജ്, പി.ജനാര്‍ദ്ദനന്‍, മധുസൂദനന്‍, ഗോപാലകൃഷ്ണന്‍, രാജകുസുമം, പങ്കജാക്ഷന്‍, സുരേന്ദ്രന്‍ കെട്ടിനുള്ളില്‍, സുരേന്ദ്രന്‍ പൊഴുതല, രാമചന്ദ്രന്‍, ഭാസ്‌കരന്‍ കാവിനപ്പുറം, വിശ്വനാഥന്‍, രവീന്ദ്രന്‍ മൊട്ടനടി, ഗോപിനാഥന്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.