കാഞ്ഞങ്ങാട്: കാര്‍ അപകടത്തില്‍ ജെസിബി ഡ്രൈവറായ യുവാവ് മരണപ്പെട്ടു. ഭീമനടി ആയിത്താല്‍ അരവിന്ദാക്ഷന്‍ ലക്ഷ്മി ദമ്പതികളുടെ മകന്‍ അനീഷ് (24) ആണ് മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. ബിരിക്കുളത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പെരിയങ്ങാനം ഭാഗത്തേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കെഎല്‍ 60 ഡി 9626 നമ്പര്‍ ആള്‍ട്ടോ കാര്‍ മാങ്കയം മൂലയില്‍ വച്ച് നിയന്ത്രണം വിട്ട് കള്‍വര്‍ട്ടില്‍ ഇടിച്ച് മറിയുകയായിരുന്നു.
പരിക്കേറ്റവരെ ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ അനീഷ് ആശുപത്രിയിലെത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു.
കാറിലുണ്ടായിരുന്ന കുറുഞ്ചേരിയിലെ സുമേഷ്, അമല്‍, സനൂപ്, മനീഷ്. എന്നിവരും പരിക്കുകളോടെ ചികിത്സയിലാണ്. സുമേഷായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അനിഷിന്റെ സഹോദരി അനു.
No comments:
Post a Comment