Latest News

പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്ര കെട്ടിട നിര്‍മ്മാണം: മുസ്‌ലിം ലീഗ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി

പള്ളിക്കര: അക്വയര്‍ ചെയ്ത് ഇനിയും രേഖകള്‍ ലഭ്യമാവാത്ത സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നിയമ വിരുദ്ധമായി പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ട് ജനങ്ങളെ കബളിപ്പിച്ച അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ചും ശൂന്യതയില്‍ തറക്കല്ലിട്ട് രണ്ടു കോടി രൂപ പാഴാക്കാനുള്ള മന്ത്രി മേഴ്‌സി കുട്ടി അമ്മയുടെയും കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെയും നിരുത്തരവാദപരമായ സമീപനത്തിനെതിരെ പള്ളിക്കര പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി പള്ളിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.[www.malabarflash.com]

ജില്ലാ മുസ് ലിം ലീഗ് പ്രസിഡണ്ട് എം.സി ഖമറുദ്ധീന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് ഹനീഫ കുന്നില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് പളളിപ്പുഴ സ്വാഗതം പറഞ്ഞു. 

ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ജില്ലാ മുസ് ലിം ലീഗ് വൈസ് പ്രസിഡണ്ട് പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍, കെ.എ. അബ്ദുല്ല ഹാജി, തൊട്ടി സാലിഹ് ഹാജി, കെ.എം അബ്ദുല്‍ റഹിമാന്‍, പി.എ. അബൂബക്കര്‍ ഹാജി, ഹാരിസ് തൊട്ടി, എം.ബി ഷാനവാസ്, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, അന്‍സാരി ബേക്കല്‍, പി.എം അബ്ദുല്‍ ഖാദര്‍ ഹാജി, ഹനീഫ് മഠം, എ.എം. അബ്ദുല്‍ ഖാദര്‍ , അഷറഫ് മഠം, മുഹമ്മദ് കുഞ്ഞി മാസ്തി ഗുഡ്ഢ, പഞ്ചായത്ത് മെമ്പര്‍മാരായ പി.കെ. അബ്ദുല്ല, എം.പി.എം ഷാഫി, ഷക്കീല ബഷീര്‍, ആയിഷ റസാഖ്, എം.ജി ആയിഷ, കെ.ടി. ആയിഷ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അസൂറാബി റസാഖ്, എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.