ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമർശം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും സസ്പെൻഡ് ചെയ്തു.[www.malabarflash.com]
മണിശങ്കർ അയ്യർക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസും നൽകി. മോദിയെ തരംതാണയാൾ ( neech aadmi) എന്ന അർഥത്തിൽ സംബോധന ചെയ്തതാണ് മണിശങ്കർ അയ്യർക്ക് വിനയായത്. സംഭവത്തിൽ അയ്യർ മാപ്പുപറയുകയും ചെയ്തിരുന്നു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയതോടെയാണ് അയ്യർ മാപ്പു പറഞ്ഞത്.
ബിജെപിയും പ്രധാനമന്ത്രിയും കോൺഗ്രസിനെതിരെ നിന്ദ്യമായ ഭാഷയിലാണ് ആക്രമിക്കുന്നത്. കോൺഗ്രസിന് വ്യത്യസ്തമായ സംസ്കാരവും പൈതൃകവുമാണ് ഉള്ളത്. പ്രധാനമന്ത്രിക്കെതിരായുള്ള മണിശങ്കർ അയ്യരുടെ ഭാഷയേയും ശൈലിയേയും താൻ ഒരിക്കലും അഭിനന്ദിക്കില്ല. പാർട്ടിയും താനും പ്രതീക്ഷിക്കുന്നത് മണിശങ്കർ അയ്യർ ഇക്കാര്യത്തിൽ മാപ്പുപറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാഹുൽ ട്വിറ്ററിൽ പറഞ്ഞു.
ആ മനുഷ്യന് തരംതാണയൊരാളാണ്. അദ്ദേഹത്തിന് സംസ്കാരമില്ല. എന്തിനാണദ്ദേഹം വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നത് എന്നായിരുന്നു മണിശങ്കര്‍ അയ്യരുടെ വിവാദ പ്രസ്താവന.
തനിക്കെതിരായ ആരോപണത്തിന് ബാലറ്റിലൂടെ മറുപടിപറയുമെന്നായിരുന്നു ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. അവരിൽനിന്നും നിരവധി അധിക്ഷേപങ്ങൾ കണ്ടുകഴിഞ്ഞു. താൻ മുഖ്യമന്ത്രിയായിരുന്ന സമയത്തും അവർ അധിക്ഷേപിച്ചു. മരണത്തിന്റെ വ്യാപാരിയാണെന്നും ജയിലിൽ അടയ്ക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം-മോദി പറഞ്ഞു.

No comments:
Post a Comment