Latest News

മ​ഴ​യ്ക്കും ഉ​യ​ർ​ന്ന തി​ര​മാ​ല​ക്കും സാ​ധ്യ​ത

തി​രു​വ​ന്ത​പു​രം: കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് ഉ​യ​ർ​ന്ന തി​ര​മാ​ല ഉണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അ​ടു​ത്ത 24 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കു ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അധികൃതർ മു​ന്ന​റി​യി​പ്പു​ നൽകി.[www.malabarflash.com] 

ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് തീ​ര​ക്ക​ട​ലി​ലും 48 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കു സ​മാ​ന മു​ന്ന​റി​യി​പ്പു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​വി​ഭാ​ഗം ന​ൽകിയിട്ടുണ്ട്.

കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഇ​ടി​യോ​ടു കൂ​ടി​യ ക​ന​ത്ത മ​ഴ​യ​ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ല​ക്ഷ​ദ്വീ​പ് മേ​ഖ​ല​യി​ൽ നാ​ശം വി​ത​ച്ച ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് വ​ട​ക്ക് - വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് തീ​ര​ത്തേ​ക്കു നീ​ങ്ങി വ​ട​ക്കു കി​ഴ​ക്ക് ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി തിങ്കളാഴ്ച ദു​ർ​ബ​ല​മാ​കു​മെ​ന്നു ക​രു​തു​ന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.