Latest News

ഗുജറാത്തിലും ഹിമാചലിലും ബി.ജെ.പി ഭരണത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബി.ജെ.പി ഭരണം വരുമെന്നാണ് അഭിപ്രായ സര്‍വ്വേ ഫലം.[www.malabarflash.com]
ഗുജറാത്തില്‍ 182 മണ്ഡലങ്ങളിലും ഹിമാചല്‍പ്രദേശില്‍ 68 സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ 22 വര്‍ഷമായി ഗുജറാത്തില്‍ ബി.ജെ.പിയാണ് ഭരിക്കുന്നത്. 2012 തെരഞ്ഞെടുപ്പില്‍ 119 സീറ്റായിരുന്നു ബി.ജെ.പിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് 57 സീറ്റാണ് ലഭിച്ചത്.

2012ല്‍ 36 സീറ്റ് നേടി ഹിമാചലില്‍ കോണ്‍ഗ്രസാണ് അധികാരത്തിലേറിയിരുന്നത്. ബി.ജെ.പിക്ക് 26 സീറ്റ് മാത്രമായിരുന്നു ലഭിച്ചത്. ഗുജറാത്തിലെ 182 സീറ്റുകളില്‍ 119 സീറ്റുകളുമായാണ് ബി.ജെ.പി അധികാരത്തില്‍ വന്നത്.

വ്യാഴാഴ്ച ഗുജറാത്തില്‍ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 64 ശതമാനം (അന്തിമ കണക്കല്ല) പോളിങാണ് രേഖപ്പെടുത്തിയത്. ഈ മാസം 18നാണ് ഗുജറാത്തിലെയും ഹിമാചലിലെയും ഫലപ്രഖ്യാപനം.

വിവിധ ഏജന്‍സികളുടെ അഭിപ്രായ സര്‍വേ ഫലം
ഗുജറാത്ത് (ആകെ സീറ്റ്-182)

ടൈംസ് നൗ-വി.എം.ആര്‍

ബി.ജെ.പി- 109
കോണ്‍ഗ്രസ്- 70
മറ്റുള്ളവര്‍- 03

റിപ്പബ്ലിക് ടി.വി-സീ വോട്ടര്‍

ബി.ജെ.പി- 108
കോണ്‍ഗ്രസ്- 74
മറ്റുള്ളവര്‍- 0

ന്യൂസ് എക്‌സ്
ബി.ജെ.പി- 110-120
കോണ്‍ഗ്രസ്- 65-75
മറ്റുള്ളവര്‍- 02-04

ന്യൂസ് നേഷന്‍
ബി.ജെ.പി- 124-128
കോണ്‍ഗ്രസ്- 52-56
മറ്റുള്ളവര്‍- 01-03

ഇന്ത്യാ ടുഡെ
ബി.ജെ.പി- 99-113
കോണ്‍ഗ്രസ്- 68-82
മറ്റുള്ളവര്‍- 01-04

സീന്യൂസ്-ആക്‌സിസ്

ബി.ജെ.പി- 99-113
കോണ്‍ഗ്രസ്- 68-82
മറ്റുള്ളവര്‍- 0-1

ന്യൂസ് 18-സി വോട്ടര്‍

ബി.ജെ.പി- 108
കോണ്‍ഗ്രസ്- 74
മറ്റുള്ളവര്‍- 0

ഹിമാചല്‍ പ്രദേശ്(ആകെ സീറ്റ്-68)

സീന്യൂസ്-ആക്‌സിസ്
ബി.ജെ.പി- 51
കോണ്‍ഗ്രസ്- 17
മറ്റുള്ളവര്‍- 01

ന്യൂസ് നേഷന്‍
ബി.ജെ.പി- 43-47
കോണ്‍ഗ്രസ്- 19-23
മറ്റുള്ളവര്‍- 01-03

ആജ്തക്ക്-ആക്‌സിസ്
ബി.ജെ.പി- 47-55
കോണ്‍ഗ്രസ്- 13-20
മറ്റുള്ളവര്‍- 02

ന്യൂസ് എക്‌സ്

ബി.ജെ.പി- 42-50
കോണ്‍ഗ്രസ്- 18-24
മറ്റുള്ളവര്‍- 02

സമയ് സി.എന്‍.എക്‌സ്
ബി.ജെ.പി- 42-50
കോണ്‍ഗ്രസ്- 18-24 മറ്റുള്ളവര്‍- 02

ടൈംസ് നൗ-വി.എം.ആര്‍
ബി.ജെ.പി- 51
കോണ്‍ഗ്രസ്- 16
മറ്റുള്ളവര്‍- 01

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.