ചെറുവത്തൂര്‍: ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് മതിലിലിടിച്ച് ഒരാള്‍ മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.[www.malabarflash.com]
കാടങ്കോട് കോളനിയിലെ രാജന്റെ മകന്‍ ജിഷ്ണു രാജ് (19) ആണ് മരിച്ചത്. സുഹൃത്ത് വിപിനെ (20) ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ 12.30 മണിയോടെ ചെറുവത്തൂര്‍ പയ്യങ്കിയിലാണ് അപകടം. പടന്ന മുണ്ട്യ ക്ഷേത്രത്തില്‍ ഒറ്റക്കോല മഹോത്സവം കഴിഞ്ഞ് രാത്രി ബൈക്കില്‍ മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു.
ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ജിഷ്ണു രാജ് മരണപ്പെട്ടിരുന്നു.
No comments:
Post a Comment