കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍വെച്ച് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍. കഴിഞ്ഞമാസം 26നാണ് പ്രതി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.[www.malabarflash.com]
താമരശ്ശേരി അടിവാരത്തെ ആലമ്പാടി വീട്ടില്‍ ശിഹാബ്(22) ആണ് രക്ഷപ്പെട്ടത്. 25ന് ഉച്ചയോടെയാണ് കൂത്തുപറമ്പില്‍ ഒരു കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് ശിഹാബ് പോലീസിന്റെ പിടിയിലായത്. തുടര്‍ന്ന് ഇയാളെ കോടതി കണ്ണൂര്‍ സബ് ജയിലില്‍ റിമാന്റ് ചെയ്തിരുന്നു. അസുഖത്തെ തുടര്‍ന്ന് എ ആര്‍ ക്യാമ്പിലെ രണ്ട് പോലീസുകാരോടൊപ്പം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ പരിശോധിച്ച ശേഷം ഇയാളെ നിരീക്ഷണമുറിയില്‍ കിടത്തി. പ്രതി ടോയ്‌ലറ്റില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. പോലീസ് അനുമതി നല്‍കുകയും ചെയ്തു.
നിശ്ചിത സമയം കഴിഞ്ഞിട്ടും തിരിച്ചുവരാത്ത ശിഹാബിനെ വാതില്‍ മുട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് പോലീസും ആശുപത്രി ജീവനക്കാര്‍ വാതില്‍ തള്ളിത്തുറന്നപ്പോഴാണ് വെന്റിലേറ്ററിന്റെ ഗ്ലാസ് ചില്ല് തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് ഇയാളെ കണ്ടെത്താന്‍ പോലീസ് തെരച്ചില്‍ തുടരുന്നതിനിടയില്‍ കര്‍ണ്ണാടകയിലെ പുത്തൂരിലുണ്ടെന്ന വിവരം കിട്ടയതിനെ തുടര്‍ന്ന് പോലീസ് സംഘം അങ്ങോട്ടുപോയത്.
മാങ്ങാട്ടിടം കണ്ടംകുന്നിലെ വീട്ടില്‍ തേപ്പ് ജോലി ചെയ്യുകയായിരുന്ന ഷാജി എന്നയാളുടെ പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലാണ് ശിഹാബിനെ അന്ന് പിടികൂടിയത്.
No comments:
Post a Comment