കൂത്തുപറമ്പ്: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വിവരമറിഞ്ഞ അമ്മ ദേഹത്ത് തീ കൊളുത്തി ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ.[www.malabarflash.com]
പാട്യം ഓട്ടച്ചിമാക്കൂലിനു സമീപം മാടത്തിൽ പൂക്കോട് എൽപി സ്കൂളിന് സമീപത്തെ അശ്വതിയിൽ പരേതനായ ബാലന്റെ മകൻ മനോജ് കുമാർ (45) ആണു പനി ബാധിച്ച് മരിച്ചത്.
കൊട്ടയോടി ടൗണിൽ ഹാർഡ്‌വെയർ ഷോപ്പ് നടത്തിവന്ന മനോജ് മൂന്നു മാസത്തോളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു മരണം. വിവരമറിഞ്ഞ അമ്മ നളിനി (68)യാണ് രാവിലെ ഒൻപതോടെ കുളിമുറിയിൽ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.
ഗുരുതരമായി പൊള്ളലേറ്റ നളിനിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനോജ് കുമാറിന്റെ മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ സംസ്കരിച്ചു.

ഭാര്യ: ശിഖ. മകൻ: നിധിൻ മനോജ്. മൊകേരി ഈസ്റ്റ് എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരി: മിനി.
No comments:
Post a Comment