Latest News

അതിഞ്ഞാല്‍ ദര്‍ഗ്ഗാ ശരീഫ് ഉറൂസ് വ്യാഴാഴ്ച തുടങ്ങും

കാഞ്ഞങ്ങാട്: പ്രസിദ്ധമായ അതിഞ്ഞാല്‍ ദര്‍ഗ്ഗാ ശരീഫ് ഉറൂസ് വ്യാഴാഴ്ച തുടങ്ങും. ഉറൂസും മതപ്രഭാഷണ പരമ്പരയും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വൈകുന്നേരം 8 മണിക്ക് ഉല്‍ഘാടനം നിര്‍വ്വഹിക്കും.[www.malabarflash.com] 

 ജമാഅത്ത് പ്രസിഡന്റ് സി. ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിക്കും. മന്‍സൂര്‍ അലി ദാരിമി കാപ്പ മുഖ്യ പ്രഭാഷണം നടത്തും. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെേ്രടാ മുഹമ്മദ് ഹാജി, ജനറല്‍ സിക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ട്രഷറര്‍ പാലക്കി കുഞ്ഞാമദ് ഹാജി പ്രസംഗിക്കും.

26 ന് വെള്ളിയാഴ്ച 1.30ന് മഖാം സിയാറത്തും പതാക ഉയര്‍ത്തലും. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ കെ. കെ. അബ്ദുല്ല ഹാജി പതാക ഉയര്‍ത്തും. 7 മണിക്ക് ദുല്‍ഫുഖാര്‍ കാടാച്ചിറ സംഘം ദഫ് അവതരിപ്പിക്കും. രാത്രി 9 മണിക്ക് അതിഞ്ഞാല്‍ ഇമാം ഷറഫുദ്ദീന്‍ ബാഖവി പ്രഭാഷണം ഉല്‍ഘാടനം ചെയ്യും. അബ്ദുസ്സലീം വാഫി പ്രഭാഷണം നടത്തും. 

27 ന് രാത്രി മഹ്്മുന്‍ ഹുദവി വണ്ടൂര്‍ പ്രസംഗിക്കും. വൈകിട്ട് 4.30ന് ദഫ് മുട്ട് മത്സരം. 28 ന് ഞായറാഴ്ച രാത്രി ഹാഫിള് ഷഫീഖ് അല്‍ ഖാസിമിയുടെ പ്രഭാഷണം. സന്ധ്യക്ക് ബുര്‍ദ മജ്‌ലിസ്. കൂട്ട പ്രാര്‍ത്ഥനക്ക് പി.കെ.എസ് ഹുസൈന്‍ തങ്ങള്‍ കൊടക്കാട് നേതൃത്വം കൊടുക്കും. 

29 ന് തിങ്ങളാഴ്ച സുബ്ഹി നിസ്‌കാര ശേഷം മൗലൂദ് പാരായണം. വൈകിട്ട് 4.30 ന് അന്നദാനത്തോട് കൂടി ഉറൂസ് സമാപിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.