കണ്ണൂർ: രണ്ട് കാറുകളില്‍ പിന്തുടര്‍ന്ന് എത്തിയ അഞ്ചംഗസംഘം ദേശിയപാതയില്‍ പരിയാരം ചുടലയില്‍ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചശേഷം 68 ലക്ഷം രൂപയും കാറും തട്ടിക്കൊണ്ടുപോയെന്ന് പരാതി.[www.malabarflash.com]
ഗ്ലാസ് തകര്‍ത്ത കാര്‍ പിന്‍സീററ് കത്തിച്ചനിലയില്‍ ചക്കരക്കല്ല് പോലിസ്‌സ്‌റ്റേഷന്‍ ഡമ്പിങ് യാര്‍ഡിന് സമീപം പോലീസ് കണ്ടെത്തി. വടകര മേമുണ്ടയിലെ മൊയ്തുവിന്റെ മകന്‍ പുറത്തോടയില്‍ പി.അബ്ദുള്‍ റസാഖ് (29) ആണ് പരാതിക്കാരന്‍.
വടകരയില്‍ യൂസ്ഡ് കാര്‍ ഷോപ്പ് നടത്തുന്നയാളാണ് റസാഖ്. സുഹൃത്തായ സല്‍മാന്റെ നിര്‍ദേശപ്രകാരം പയ്യന്നൂര്‍ കോത്തായി മുക്കില്‍ ബൈക്കിലെത്തിയ റഷീദിന്റെ കൈയില്‍നിന്ന് 68 ലക്ഷം രൂപയുമായി സ്വിഫ്റ്റ് കാറില്‍ മടങ്ങുമ്പോള്‍ ആക്രമിക്കപ്പെട്ടുവെന്നാണ് റസാഖിന്റെ പരാതി.
വ്യാഴാഴ്ച രാവിലെ 8.15ന് ചുടലയിലെ സെന്റ് ജെറോം കോണ്‍വെന്റിന് മുന്നിലെത്തിയപ്പോള്‍ പിന്നാലെ എത്തിയ കാറുകള്‍ മുന്നിലും പിന്നിലുമിട്ട് റസാഖിന്റെ കാര്‍ തടഞ്ഞത്രെ. വടിവാളുപയോഗിച്ച് കാറിന്റെ ഗ്ലാസുടച്ച് റാസഖിനെ വെട്ടിയെങ്കിലും ഏറ്റില്ല. പുറത്തിറങ്ങിയ റസാഖിനെ വാക്കത്തി ഉപയോഗിച്ച് വെട്ടി. തുടര്‍ന്ന് മുഖത്ത് സ്‌പ്രേയടിച്ച് നിസഹായനാക്കിയശേഷം ബാലമായി താക്കോല്‍ വാങ്ങി കാര്‍ ഓടിച്ചുപോയതായും പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈവേ കവര്‍ച്ചാ വകുപ്പനുസരിച്ച് പരിയാരം പോലിസ് കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പക്ഷേ പൊലിസിന്റെ പല ചോദ്യങ്ങള്‍ക്കും പരാതിക്കാര്‍ പരസ്പര വിരുദ്ധമായ മറുപടി നല്‍കിയത് സംശയമുയര്‍ത്തിയിട്ടുണ്ട്.
രാവിലെ കാര്‍ തട്ടികൊണ്ടുപോകുകയും റസാഖിനെ വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടും ബന്ധപ്പെട്ടവര്‍ വൈകിട്ട് നാലുവരെ ആശുപത്രിയിലോ പോലിസ് സ്‌ഷേനിലോ എത്താതിരുന്നതാണ് പ്രധാന സംശയം. സംഭവസമയം നാട്ടുകാര്‍ പലതവണ ചോദിച്ചിട്ടും റസാഖ് വ്യക്തമായ മറുപടി നല്‍കാതെ തിടുക്കത്തില്‍ സ്ഥലംവിട്ടതായി പോലിസിന് വിവരം ലഭിച്ചിരുന്നു.
തട്ടികൊണ്ടുപോയെന്ന് പറയുന്ന കാര്‍ സീറ്റൂകളും ടയറുകളും കുത്തിക്കീറിയനിലയിലാണ് ചക്കരക്കല്ല് പോലിസ്‌സ്‌റ്റേഷന്‍ ഡമ്പിങ് യാര്‍ഡിന് സമീപം കണ്ടെത്തിയത്. തില്ലങ്കേരി ഉളിയില്‍ ആസ്ഥാനമായുള്ള ഒരു സംഘത്തിന് സംഭവവുമായി ബന്ധമുണ്ടോയെന്ന് പോലിസ് പരിശോധിച്ചുവരികയാണ്.
റസാഖിന്റെ കാറിനെ പിന്തുടര്‍ന്നു വന്ന കാറുകള്‍ കണ്ടെത്തുന്നതിന് ദേശീയപാതയിലെ സ്പീഡ് കാമറകളും പോലീസ് പരിശോധിച്ചുവരുന്നുണ്ട്. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് സംഭവങ്ങള്‍ നടന്നതെന്നാണ് പോലീസിന്റെ നിഗമനം.

No comments:
Post a Comment