Latest News

പരസ്യത്തിലും സണ്ണി ലിയോണ്‍ താരം; പ്രതിഫലം 1.5 കോടി


നടി സണ്ണി ലിയോണ്‍ ബോളിവുഡിന്റെ രോമാഞ്ചമായി മാറിയിട്ട് അധികമായില്ല. എന്നാല്‍, താരം കുറഞ്ഞ സമയം കൊണ്ട് നേടിയ ജനപ്രീതി അവര്‍ക്ക് ഒരു എനര്‍ജി ഡ്രിങ്കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി നല്‍കി കൊടുത്തിരിക്കുകയാണ്. ഒപ്പം മറ്റേത് ബോളിവുഡ് താരങ്ങള്‍ നല്‍കുന്നയത്ര പ്രതിഫലവും.

ബോളിവുഡ് താരവും ബിസിനസ്സുകാരനുമായ സച്ചിന്‍ ജോഷിയുടെ എനര്‍ജി ഡ്രിങ്കിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് സണ്ണി. ഇതിനായി 1.5 കോടി രൂപയാണ് പ്രതിഫലം നല്‍കുന്നത്.18 നും 25 നും ഇടയില്‍ പ്രായമുളള യുവാക്കളില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന ബോളിവുഡ് മുഖം സണ്ണിയുടേതാണെന്ന തിരിച്ചറിവാണ് വന്‍ തുക ചെലവഴിച്ച് അവരെ ബ്രാന്‍ഡ് അംബാസിഡറാക്കാനുളള നീക്കത്തിനു പിന്നില്‍.

ജിസം 2 വിലൂടെ ബോളിവുഡിലെത്തിയ സണ്ണി ഇപ്പോള്‍ രാഗിണി എംഎംഎസ് 2 വില്‍ അഭിനയിച്ചുവരികയാണ്. സണ്ണിയുടെ ചൂടന്‍ സാന്നിദ്ധ്യമുളള ഷൂട്ടൗട്ട് അറ്റ് വാദലായിലെ ഐറ്റം സോങ്ങും ചര്‍ച്ചാവിഷയമാവുകയാണ്.

Key Words: Sunny Leone, Jism 2 , a cola brand , Sunny , filmmaker,  Jism

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.