Latest News

കെ സി ഇ യു പ്രചാരണ ജാഥ തുടങ്ങി

കാസര്‍കോട്: സഹകരണ മേഖലയെ സംരക്ഷിക്കുക, ശമ്പള പരിഷ്‌കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ പ്രചരണാര്‍ഥമുള്ള ജാഥ തുടങ്ങി. സഹകരണ ജീവനക്കാര്‍ 11ന് പണിമുടക്കി കാസര്‍കോട് ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.

ജില്ലാ കമ്മിറ്റി നേതൃത്വത്തിലുള്ള ജാഥ ഹൊസങ്കടിയില്‍ സിഐടിയു ജില്ലാസെക്രട്ടറി എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ബി ചന്തപ്പ അധ്യക്ഷനായി. കെ ആര്‍ ജയാനന്ദ, ജാഥ ലീഡര്‍ എം കുഞ്ഞമ്പു, മാനേജര്‍ പി ജാനകി, ജില്ലാ പ്രസിഡന്റ് എം അശോക് റൈ എന്നിവര്‍ സംസാരിച്ചു. ബി എം നാഗേഷ് സ്വാഗതം പറഞ്ഞു.

കുമ്പള, കാസര്‍കോട്, ബോവിക്കാനം, കുണ്ടംകുഴി, പള്ളിക്കര, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ലീഡര്‍ക്കും മാനേജര്‍ക്കും പുറമെ ഡി എന്‍ രാധാകൃഷ്ണന്‍, കെ വി ഭാസ്‌കരന്‍, പി ടി സുരേഷ്, വി വാസു, കെ പ്രഭാകരന്‍, കെ വി വിശ്വനാഥന്‍, പി രാമചന്ദ്രന്‍, കെ ഭാസ്‌കരന്‍, എം മാധവന്‍, എ ദാമോദരന്‍, പി കെ അബ്ദുല്ല, കാറ്റാടി കുമാരന്‍, കെ തോമസ്, പി അമ്പാടി എന്നിവര്‍ സംസാരിച്ചു.

വെള്ളിയാഴ്ച പൂടങ്കല്ല്, ഭീമനടി, ചീമേനി, കൊടക്കാട്, കാലിക്കടവ്, കരിന്തളം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. നീലേശ്വരത്ത് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.