Latest News

14 പേര്‍ കയറിയ ഓട്ടോ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു

ഹൈദരാബാദ്: പതിനാല് പേര്‍ കയറിയ ഓട്ടോറിക്ഷ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു. തെലങ്കാന നിസാമാബാദ് ജില്ലയിലാണ് സംഭവം. മരിച്ചവരില്‍ ആറ് പേര്‍ കുട്ടികളാണ്. [www.malabarflash.com]

മുകോലയില്‍ നിന്നും മാന്‍ഡോറയിലേക്ക് പോയ ഓട്ടോയാണ് അപകടത്തില്‍പെട്ടത്.സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു അനുശോചിച്ചു. അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു.

അപകടത്തില്‍ പരുക്കേറ്റ ഓട്ടോ ഡ്രൈവര്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.