മഞ്ചേരി: സ്കൂളിൽ പോകുകയായിരുന്ന പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ഓട്ടോ ഡ്രൈവർക്ക് മഞ്ചേരി പോക്സോ സ്പെഷൽ കോടതി 25 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു.[www.malabarflash.com]
നിലന്പൂർ ഭൂദാനം പനയംചാൽ അടുപ്പുകല്ലിങ്കൽ ബെൻസി (34)യെയാണ് ജില്ലാ ജഡ്ജി കെ.പി സുധീർ ശിക്ഷിച്ചത്. 2013 ഓഗസ്റ്റ് അഞ്ചിനു രാവിലെ ഒന്പതു മണിക്കാണ് കേസിനാസ്പദമായ സംഭവം.
നിലന്പൂർ ഭൂദാനം പനയംചാൽ അടുപ്പുകല്ലിങ്കൽ ബെൻസി (34)യെയാണ് ജില്ലാ ജഡ്ജി കെ.പി സുധീർ ശിക്ഷിച്ചത്. 2013 ഓഗസ്റ്റ് അഞ്ചിനു രാവിലെ ഒന്പതു മണിക്കാണ് കേസിനാസ്പദമായ സംഭവം.
പോത്തുകൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. പീഡനത്തിനിരയാകുന്ന കുട്ടികൾക്കുള്ള സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നു രണ്ടു ലക്ഷം രൂപ ഇരക്ക് ലഭ്യമാകാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് മലപ്പുറം ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിക്ക് കോടതി നിർദേശം നൽകി.
No comments:
Post a Comment