കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനടുത്ത് വേലേശ്വരത്ത് വീട്ടമ്മയെ ആക്രമിച്ച് കവര്‍ച്ച .വേലേശ്വരം ക്ലബ്ബിന് സമീപത്തെ ജാനകിയെ(79) കഴുത്തില്‍ കയറിട്ട് ബോധരഹിതയാക്കിയാണ് കവര്‍ച്ച് നടന്നത്.[www.malabarflash.com]
വീട്ടിനകത്ത് സൂക്ഷിച്ച ആറര പവന്‍ സ്വര്‍ണ്ണവും പണവും മോഷണം പോയി. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ ജാനകിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നില്‍ ഇതര സംസ്ഥാന തൊഴിലാളികളാണെന്ന നിഗമനത്തിലാണ് പോലീസ്. കാഞ്ഞങ്ങാട് ഡി വൈ എസ് പി ദാമോധരന്റെ നേതൃത്വത്തില്‍ സംഘം അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment