പരാമവധി ശിക്ഷയാണ് എല്ലാ പ്രതികള്‍ക്കും നല്‍കിയിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും പോക്‌സോ നിയമപ്രകാരവും ഇവര്‍ക്കെതിരെ കുറ്റങ്ങളുണ്ടായിരുന്നു.
2013 ഒക്ടോബര്‍ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം. അവിഹിത ബന്ധത്തിന് തടസ്സമാകുമെന്ന് കരുതിയാണ് നാല് വയസുകാരിയായ കുട്ടിയെ കൊലപ്പെടുത്തിയത്. രഞ്ജിത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. പിറ്റേന്ന് കുട്ടിയെ കാണാനില്ലെന്നുപറഞ്ഞ് റാണി ചോറ്റാനിക്കര പോലീസിലെത്തിയിരുന്നു. ഇവരുടെ മൊഴികളില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ കാര്യം പുറത്തുവന്നത്.
സംഭവം നടക്കുമ്പോള്‍ റാണിയുടെ ഭര്‍ത്താവായ വിനോദ് കഞ്ചാവുകേസില്‍ ജയിലിലായിരുന്നു. റാണിക്ക് രഞ്ജിത്തുമായി വര്‍ഷങ്ങളായി അവിഹിത ബന്ധമുണ്ടായിരുന്നു. മറ്റൊരു കാമുകനായിരുന്ന ബേസില്‍, സഹോദരന്‍ എന്ന വ്യാജേനയാണ് അമ്പാടിമലയിലെ വീട്ടില്‍ റാണിക്കൊപ്പം കഴിഞ്ഞിരുന്നത്.
സംഭവ ദിവസം സ്‌കൂള്‍വിട്ട് വീട്ടിലേക്ക് കുട്ടി വരുമ്പോള്‍ റാണിയും ബേസിലും സ്ഥലത്തില്ലായിരുന്നു. വീട്ടിലുണ്ടായിരുന്ന രഞ്ജിത്ത് കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഉച്ചത്തില്‍ കരഞ്ഞപ്പോള്‍ കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ചു. ചെറുത്ത കുട്ടിയുടെ കഴുത്തില്‍ കൈമുറിക്കിയ ശേഷം എടുത്ത് എറിഞ്ഞു. തലയുടെ പിന്‍വശം ഇടിച്ചാണ് കുട്ടി വീണത്.
തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം ടെറസിന്റെ മുകളില്‍ ഒളിപ്പിച്ചു. അപ്പോഴേക്കും ബേസിലും റാണിയും വീട്ടില്‍ തിരികെയെത്തി. ആദ്യം തിരച്ചില്‍ നടത്തിയെങ്കിലും പിന്നീട് യഥാര്‍ഥവിവരം രഞ്ജിത്ത് അറിയിച്ചു. എവിടെ മറവുചെയ്യണമെന്ന് റാണി തന്നെയാണ് നിര്‍ദേശിച്ചത്. രഞ്ജിത്തിന്റെ ആക്രമണത്തില്‍ കുട്ടിയുടെ കൈയും വാരിയെല്ലും ഒടിയുകയും ജനനേന്ദ്രയത്തില്‍ ആറു സെന്റിമീറ്ററോളം മുറിവുമുണ്ടായിരുന്നു.
No comments:
Post a Comment