കാസര്‍കോട്: ഉദുമ പാലക്കുന്നില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ആലംപാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും കൊല്ലമ്പാടി ജുമാമസ്ജിദിന് സമീപത്തെ ഹമീദ്-ആയിഷ ദമ്പതികളുടെ മകനുമായ സത്താറാ(16)ണ് മരിച്ചത്.[www.malabarflash.com]
ബൈക്കില്‍ പിറകിലിരിക്കുകയായിരുന്നു സത്താര്‍. ബൈക്ക് ഓടിച്ചിരുന്ന കൊല്ലമ്പാടിയിലെ ഇജാസിനും (19) അപകടത്തില്‍ പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ സത്താറിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇവിടുത്തെ ഡോക്ടര്‍മാര്‍ കൈയ്യൊഴിഞ്ഞതിനെ തുടര്‍ന്ന് കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.
ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സത്താര്‍ സുഹൃത്തിനൊപ്പം പള്ളിക്കര ഭാഗത്ത് നിന്ന് കൊല്ലമ്പാടിയിലേക്ക് വരുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചത്.
ബൈക്കില്‍ പിറകിലിരിക്കുകയായിരുന്നു സത്താര്‍. ബൈക്ക് ഓടിച്ചിരുന്ന കൊല്ലമ്പാടിയിലെ ഇജാസിനും (19) അപകടത്തില്‍ പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ സത്താറിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇവിടുത്തെ ഡോക്ടര്‍മാര്‍ കൈയ്യൊഴിഞ്ഞതിനെ തുടര്‍ന്ന് കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.
No comments:
Post a Comment