കണ്ണൂർ: കാക്കയങ്ങാട് ഗവ: ഐ.ടി.ഐ വിദ്യാർത്ഥി ശ്യാം പ്രസാദിനെ കൊലപ്പെടുത്തിയ സംഘത്തെ തലപ്പുഴയിൽ നിന്നും പോലീസ് പിടികൂടി. എസ്.ഡി.പി.ഐ പ്രവർത്തകരായ കാക്കയങ്ങാട് പാറക്കണ്ടം സ്വദേശി മുഹമ്മദ് (20), മിനിക്കോൽ സലീം (26), നീർവേലി സമീർ (25), പാലയോട് സ്വദേശി ഹാഷിം (39) എന്നിവരെയാണ് പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
സി.പി.ഐ.എം കാക്കയങ്ങാട് ബ്രാഞ്ച് സെക്രട്ടറി നാരോത്ത് ദിലീപൻ വധക്കേസിലെ പ്രതിയായിരുന്നു മുഹമ്മദ്. കൊലപാതകം നടന്ന് രണ്ട് മണിക്കൂറിനകം വയനാട് തലപുഴയിൽ വെച്ചാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
കൊമ്മേരിയിൽ നിന്നും അക്രമത്തിനു ശേഷം സംഘം നെടുംപൊയിൽ ഭാഗത്തേക്ക് പോയതായി സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ പറഞ്ഞതനുസരിച്ച് പേരാവൂർ സി.ഐ കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേഖലയിൽ പരിശോധന നടത്തിയിരുന്നു.ഇതിനിടെ ബാവലി അന്തർ സംസ്ഥാന പാതവഴി കർണ്ണാടകത്തിലേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ച് തലപ്പുഴ സ്റ്റേഷനിലേക്ക് വിവരം കൈമാറിയിരുന്നു. ഇതനുസരിച്ച് തലപ്പുഴ പോലീസ് നടത്തിയ പരിശോധനയിലാണ് അക്രമിസംഘം സഞ്ചരിച്ച കാർ ഉൾപ്പെടെ നാല് പേരെ തലപ്പുഴ പോലീസ് കസ്റ്റഡിയിൽ എടുത്തത്.പിന്നീട് രാത്രിയോടെ സംഘത്തെ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ശ്യാംപ്രസാദിനെ കാറില്‍ പിന്തുടര്‍ന്നെത്തിയ മുഖംമൂടിസംഘം ഇടിച്ചുവീഴ്ത്തുകയായിരുന്നു. റോഡില്‍വീണ ശ്യാംപ്രസാദ് ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും വീടിന്റെ വരാന്തയില്‍വെച്ച് ആക്രമിസംഘം വെട്ടുകയായിരുന്നു. ഇതുവഴി പോവുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ബഹളംെവച്ചതിനെ തുടര്‍ന്നാണ് ആക്രമിസംഘം പിന്തിരിഞ്ഞത്.
തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ ശ്യാംപ്രസാദിനെ പ്രദേശവാസികള്‍ കൂത്തുപറമ്പ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആർ.എസ്.എസ് കണ്ണവം 17ാം മൈൽ ശാഖാ മുഖ്യശിക്ഷകാണ് ശ്യാംപ്രസാദ്.
സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനംചെയ്ത ഹർത്താൽ കണ്ണൂർ ജില്ലയിലും മാഹിയിലും പുരോഗമിക്കുകയാണ്. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസേവനങ്ങളും വാഹനങ്ങളും ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

No comments:
Post a Comment