Latest News

ഇതാണ് ലോകത്തിലെ ഏറ്റവും രോമമുള്ള പെൺകുട്ടി

വിക്രം നായകനായി എത്തിയ ‘ഐ’ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ്. അതിൽ ഒസ്മ ജാസ്മിൻ എന്ന കഥാപാത്രത്തെയും അവർക്ക് വിക്രം സമ്മാനിച്ച അപൂർവ രോഗത്തെയും നാം ഓർക്കുന്നില്ലേ ? സിനിമയിൽ മാത്രമേ അത്തരം രോഗങ്ങൾ വരൂ എന്നുവിചാരിക്കുകയായിരുന്നു നാം. എന്നാൽ ഈ ലോകത്ത് ശരിക്കും ഓസ്മ ജാസ്മിന്റെ രോഗവുമായി ഒരു പെൺകുട്ടി ജീവിക്കുന്നുണ്ട്, സുപത്ര സസുഫാൻ.[www.malabarflash.com]

2011 ൽ ലോകത്തിലെ ഏറ്റവും രോമമുള്ള പെൺകുട്ടി എന്ന ഗിന്നസ് റെക്കോർഡാണ് സുപത്രയുടെ പേരിലുള്ളത്. വെയർവുൾഫ് സിൻഡ്രോം എന്ന അപൂർവ രോഗമാണ് സുപത്രയെ കടന്നുപിടിച്ചിരിക്കുന്നത്. അനിയന്ത്രിതമായി മുഖമുൾപ്പെടെ ശരീരമാസകലം രോമങ്ങൾ വളരും എന്നതാണ് രോഗത്തിന്റെ പ്രത്യേകത.

ബാങ്കോക്ക് സ്വദേശിനിയാണ് നാറ്റി എന്ന് വിളിക്കുന്ന സുപത്ര. ചെറുപ്പത്തിൽ സ്‌കൂൾകുട്ടിയായിരുന്ന നാറ്റിക്ക് തന്റെ രൂപത്തിന്റെ പേരിൽ ഒട്ടേറെ കളിയാക്കലുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ‘വുൾഫ് ഗേൾ’ എന്നും ‘ച്യൂബേക്ക’ എന്നുമൊക്കെയാണ് നാറ്റിയെ കുട്ടികൾ കളിയാക്കി വിളിച്ചിരുന്നത്.
പക്ഷേ നാറ്റിയെ ഇതൊന്നും ബാധിച്ചതേയില്ല. കാരണം നാറ്റിക്ക് പിന്തുണയേകി നാറ്റിയുടെ കുടുംബവും കൂട്ടുകാരും സധാ ധൈര്യം പകർന്നുകൊണ്ടേയിരുന്നു. നാറ്റിയെ ഇതൊന്നും ബാധിക്കില്ലെന്ന് കണ്ടതോടെ പതിയെ പതിയെ കളിയാക്കലുകളും നിന്നു.
നാറ്റിയുടെ മാതാപിതാക്കൾ അവളെ നിരവധി ഡോക്ടർമാരെ കാണിച്ചിട്ടുണ്ട്. എന്നാൽ അവർക്കാർക്കും തന്നെ നാറ്റിയ്ക്ക് രോഗമുക്തി നേടികൊടുക്കുവാൻ സധിച്ചില്ല
തന്റെ ശരീരത്തിലെയും മുഖത്തെയും രോമം എന്നും വെട്ടി നീക്കം ചെയ്യണം നാറ്റിക്ക്. ഇത് മാത്രമല്ല നാറ്റിയുടെ മൂക്കിലെ രോമവും ക്രമാതീതമായി വളരുന്നതിനാൽ ശസ്ത്രക്രിയയിലൂടെയാണ് അവ നീക്കം ചെയ്യുന്നത്.
എന്നാൽ ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച് ഏഴ് വർഷങ്ങൾക്ക് ശേഷം തന്റെ നല്ലപാതിയെ കണ്ടെത്തിയിരിക്കുകയാണ് നാറ്റി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.