കാസർകോട് ∙ കുമ്പള കോയിപ്പാടി മത്സ്യത്തൊഴിലാളി കോളനിയിലെ ഹമീദി(38)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി വിട്ടയച്ചു.[www.malabarflash.com]
സിപിഎമ്മിൽ നിന്നു രാജിവച്ചു മുസ്‍ലിം ലീഗിൽ ചേർന്ന വിരോധത്തിൽ കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഇതേ കോളനിയിലെ അബ്ദുൽ നിയാസ്(32), ഉമ്മർ ഫാറൂഖ്(22), സമദ് (25) എന്നിവരെയാണ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയച്ചത്.
2010 ജനുവരി അഞ്ചിനു രാത്രി 10 മണിയോടെ കോയിപ്പാടി റോഡിൽ കുത്തിയും മർദിച്ചും മാരകമായി മുറിവേൽപിച്ചു കൊലപ്പെടുത്തിയെന്നാണ് കുമ്പള പോലീസ് ചാർജ് ചെയ്ത കേസ്.
No comments:
Post a Comment