ഏതു കഠിനഹൃദയനെയും കരയിക്കുന്ന ഒരു വീഡിയോ വാട്‌സപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഉമ്മ മരിച്ച കുട്ടിയോട് മാധ്യമപ്രവര്‍ത്തക ഉമ്മയെ മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിക്കുമ്പോള്‍ കുട്ടിയുടെ പ്രതികരണം എന്ന തലക്കെട്ടിലാണ് വീഡിയോ. ആദ്യം ചിരിച്ചുകൊണ്ട് നോ എന്നു പറയുന്നതും തൊട്ടടുത്ത നിമിഷം കുട്ടി വിങ്ങിപ്പൊട്ടുന്നതുമാണ് ദൃശ്യത്തിലുള്ളത്.[www.malabarflash.com]
കുഞ്ഞ് കരച്ചിലേക്ക് കടക്കുമ്പോള്‍ പശ്ചാത്തലസംഗീതമായി ഒരു ശോകഗാനവുമുണ്ട്. എന്നാല്‍ ആരും കരഞ്ഞു പോകുന്ന വീഡിയോയുടെ സത്യാവസ്ഥ മറ്റൊന്നാണ്.
എഡിറ്റ് ചെയ്യാത്ത യഥാര്‍ഥ വീഡിയോ ഇതാണ് :
കുഞ്ഞ് കരച്ചിലേക്ക് കടക്കുമ്പോള്‍ പശ്ചാത്തലസംഗീതമായി ഒരു ശോകഗാനവുമുണ്ട്. എന്നാല്‍ ആരും കരഞ്ഞു പോകുന്ന വീഡിയോയുടെ സത്യാവസ്ഥ മറ്റൊന്നാണ്.
2015ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിലുള്ള കുട്ടി ലോസ് ആഞ്ചലസിലുള്ള ആന്‍ഡ്രൂ മാക്യസ് എന്ന നാലുവയസുകാരനാണ്. ആദ്യമായി കിന്റര്‍ഗാര്‍ട്ടനില്‍ എത്തിയ കുട്ടികളെ ഇന്റര്‍വ്യൂ ചെയ്യുന്ന കൂട്ടത്തിലാണ് അമ്മയെ മിസ് ചെയ്യുന്നുണ്ടോ എന്ന് KTLA-TV റിപോര്‍ട്ടര്‍ ആന്‍ഡ്രൂവിനോട് ചോദിച്ചതും അതിന് മറുപടിയായി അവന്‍ ആദ്യം ചിരിച്ചതും പിന്നെ വിങ്ങിപ്പൊട്ടിയതും.
ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആന്‍ഡ്രൂ പ്രശസ്തനായി. എല്ലാവരും അവനെ തിരിച്ചറിയാന്‍ തുടങ്ങിയതോടെ ഒരു പരസ്യവീഡിയോയിലും ആന്‍ഡ്രൂ പ്രത്യക്ഷപ്പെട്ടു. രണ്ടു വര്‍ഷത്തിന് ശേഷം അതേ റിപോര്‍ട്ടര്‍ തന്നെ ആന്‍ഡ്രുവിന്റെ കാര്യങ്ങള്‍ തിരക്കി ചെല്ലുകയും അമ്മയെ ഇന്റര്‍വ്യൂ ചെയ്യുകയുമൊക്കെയുണ്ടായി.
ആന്‍ഡ്രൂവിനെ ഉമ്മ മരിച്ച കുഞ്ഞായി അവതരിപ്പിച്ചുകൊണ്ടുള്ളതാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ. സോഷ്യല്‍ മീഡിയയിലെ ഏതോ വിരുതന്‍ എഡിറ്റ് ചെയ്ത് പുറത്തിറക്കിയ വീഡിയോ കണ്ട് മനസ്സുകലങ്ങിയവര്‍ വീഡിയോ ഷെയര്‍ ചെയ്തും വാട്‌സപ്പ് സ്റ്റാറ്റസിലിട്ടുമൊക്കെ പ്രചരിപ്പിക്കുകയാണിതിപ്പോള്‍, വാസ്തവം അറിയാതെ.
No comments:
Post a Comment