Latest News

ഇനിയും കാത്തിരിക്കാന്‍ പറ്റില്ല

എട്ടു വര്‍ഷം മുമ്പ് ചെമ്പിരിക്ക കടപ്പുറത്തു കണ്ട കാഴ്ചയുടെ വേദന ഇന്നും ഞങ്ങളില്‍ നിന്ന് മാറിയിട്ടില്ല എന്ന് മാത്രമല്ല കൂടിയിട്ടേ ഉള്ളൂ, ബഹുമാന്യനായ സി എം ഉസ്താദിന്റെ മൃതദേഹം കടലമ്മക്ക് വിഴുങ്ങാന്‍ പറ്റാതെ വീര്‍പ്പുമുട്ടുന്ന കാഴ്ചയായിരുന്നു അത്, സമൂഹത്തിലെ ഏറ്റവും വലിയ വേഷധാരികളുടെ കറുത്ത കരങ്ങള്‍ കൊണ്ട് ഇരുട്ടിന്റെ മറവില്‍ ചെമ്പിരിക്ക കടുക്ക കല്ലില്‍ നിന്ന് കഴുത്തു ഞെരിച്ചു കൊന്നു വലിച്ചെറിഞ്ഞത് എത്ര വലിയ പണ്ഡിത ശിരസ്സിനെയാണെന്നു മനസ്സിലാക്കാന്‍ കാപാലികള്‍ക്കായില്ല എങ്കിലും കടലമ്മക്ക് സാധിച്ചു എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു മുങ്ങി താഴാതെ ആ കടലമ്മ ആ പണ്ഡിത ശിരസ്സിനെ താങ്ങി പിടിച്ചത്.
പക്ഷെ ഇന്ന് വരെയായിട്ടും ഒരൊറ്റ പ്രതിയെ പോലും അറസ്റ്റു ചെയ്യാന്‍ ഇന്ത്യ മഹാരാജ്യത്തെ പരമോന്നത നീതിപീഠത്തിനോ പോലീസ് സംവിധാനത്തിനോ അന്വേഷണ ഏജന്‍സികള്‍ക്കോ പറ്റിയില്ല എന്ന സത്യം അത്ഭുതപെടുത്തുക മാത്രമല്ല നീതിപീഠത്തോടുള്ള വിശ്വാസം തന്നെ ഇല്ലാതാക്കി മാറ്റിയിരിക്കുന്നു.
പണം വാരിയെറിഞ്ഞാല്‍ എന്തും ഇവിടെ നടക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി സി എം ഉസ്താദിന്റെ കൊലപാതക കേസ് മാറിയിട്ടുണ്ട് എങ്കില്‍ എങ്ങിനെയാണ് നമ്മുടെ നീതിപീഠത്തെ നാം വിശ്വസിക്കേണ്ടത്.
കൂടെ നടന്നവര്‍ തന്നെ പിന്നില്‍ നിന്ന് ഗൂഢാലോചന നടത്തി ഇത്ര വലിയൊരു മനുഷ്യനെ ഈ ലോകത്തു നിന്ന് ഇല്ലാതാക്കിയിട്ടും, അവര്‍ക്കു പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും ബലത്തില്‍ പിടിച്ചു നില്കാനാവുന്നുണ്ട് എങ്കില്‍ നമ്മുടെ രാജ്യത്തെ നീതിപീഠം എത്രത്തോളം ഈ കേസിനെ ഏറ്റെടുത്തു എന്ന് വേണം കരുതാന്‍.
പാവപ്പെട്ട അദ്ദേഹത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ച ജനലക്ഷങ്ങള്‍ മുട്ടാവുന്ന വാതിലൊക്കെ മുട്ടിയിട്ടും അനുകൂലമായ നിലപാട് ഇന്നേവരെ പ്രതീക്ഷിച്ച രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും കിട്ടിയിട്ടില്ല, അദ്ദേഹം പ്രധിനിധാനം ചെയ്ത സംഘടനകളോ ഒന്നും തന്നെ വേണ്ടപോലെ ഈ കേസിന്റെ കാര്യത്തില്‍ ഇടപെട്ടിട്ടില്ല എന്ന സത്യം എത്ര തന്നെ നാടകം കളിച്ചു മായിച്ചു കളയാന്‍ ശ്രമിച്ചാലും മാഞ്ഞു പോവുകയുമില്ല, ഇക്കഴിഞ്ഞ എട്ടു വര്‍ഷം പല നേതാക്കളില്‍ നിന്നും നാം കണ്ട നാടക സമീപനങ്ങള്‍ ഒന്നും തന്നെ ആരും മറക്കാനും പോവുന്നില്ല.
ഈയിടെ പുറത്തു വന്ന അപ്രതീക്ഷ തെളിവുകള്‍ വീണ്ടും ഈ കേസിനെ ഉയര്‍ത്തി എഴുന്നേല്‍പ്പിച്ചു, എന്നിട്ടും സിബിഐയുടെ ഭാഗത്തു നിന്നുള്ള സമീപനത്തില്‍ മെല്ലെപ്പോക്ക് തന്നെ തുടരുന്ന കാഴ്ചയാണ് കാണുന്നത് എങ്കിലും ഒരുപാട് പ്രതീക്ഷയോടെ കഴിഞ്ഞ ഒന്നു രണ്ടാഴ്ച കടന്നു പോയി എന്ന് വേണം പറയാന്‍, അവസാനം കാസര്‍കോട് കളക്ട്രേറ്റ് പടിക്കല്‍ പ്രകമ്പനം കൊള്ളിച്ച പടുകൂറ്റന്‍ പ്രകടനം സിബിഐയുടെയും സര്‍ക്കാരിന്റെയും കണ്ണ് തുറപ്പിച്ചിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസം.
ഇനിയും കാത്തിരിക്കാന്‍ നമുക്കാവില്ല, തെളിഞ്ഞേ പറ്റൂ , അത് ഇനി ഏതു കൊലകൊമ്പനായാലും ശരി എന്ന സമീപനത്തോടെ തന്നെയാണ് ആ മനുഷ്യനെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ച ഓരോ മനസ്സും ഉയര്‍ത്തുന്ന മുദ്രാവാക്യം

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.