Latest News

അബുദാബിയില്‍ 44 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 22 പേര്‍ക്ക് പരിക്ക്

അബുദാബി: അബുദാബിയില്‍ പുകമഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനങ്ങളുടെ കൂട്ടിയിടില്‍ 22 പേര്‍ക്ക് പരിക്ക്. അബുദാബി- ദുബായ് പാതയിലെ കിസാദ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. 44 വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു.[www.malabarflash.com]

കനത്ത മഞ്ഞിനെ തുടര്‍ന്ന് ദൃശ്യത കുറഞ്ഞതാണ് അപകടത്തിന് കാരണമെന്ന് അബുദാബി പോലീസ് അറിയിച്ചു.

പരിക്കേറ്റ 22 പേരില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. യുഎഇ സമയം രാവിലെ എട്ടു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് അബുദാബി- ദുബായ് പാതയില്‍ ഗതാഗതം ഏറെ നേരെ തടസ്സപ്പെട്ടു. പരിക്കേറ്റവരില്‍ ഏറെയും തൊഴിലാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാര്‍ ഇതില്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.