Latest News

കണ്ണൂര്‍ സദേശിയായ എഞ്ചിനീയര്‍ സൗദിയില്‍ കാറപകടത്തില്‍ മരിച്ചു

ദമ്മാം: അല്‍ അഹ്​സ ഹൈവേയില്‍ അബ്‌ഖൈക്കിൽ കാർ ഡിവൈഡറിൽ ഇടിച്ച്​ മറിഞ്ഞ്​ മലയാളി എഞ്ചിനീയർ മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി സ്വപ്‌നന്‍ സിമോനാണ്​ (24) മരിച്ചത്. സ്വകാര്യകമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയറാണ്​.[www.malabarflash.com]

ജോലിയാവശ്യാർഥം ശനിയാഴ്​ച പുറത്തുപോയ യുവാവ്​ തിരിച്ചു വരാത്തതിനെ തുടർന്ന്​ സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ്​ ഞായറായാഴ്ച വൈകുന്നേരം അപകടവിവരം അറിയുന്നത്​.

യുവാവി​ന്റെ പേരിലുള്ള കാറിലാണ്​ സഞ്ചരിച്ചത്​. ഉറങ്ങിപ്പോയതാണ്​ അപകടകാരണമെന്നാണ്​ വിവരം. കൂടെയുണ്ടായിരുന്ന പാക്കിസ്ഥാന്‍ സ്വദേശിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്​. ഒരു വര്‍ഷം മുമ്പാണ് സ്വപ്‌നന്‍ ദമ്മാമില്‍ എത്തിയത്. 

കണ്ണൂരിലെ സന്റെറ്​ ജോസഫ്​ സീനിയർ സെക്കൻറി സ്​കൂൾ പ്രിൻസിപ്പൽ സിമോൻ ചാണ്ടിയാണ്​ പിതാവ്​. മൃതദേഹം അബ്‌ഖൈക്ക് സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.