തിരുവനന്തപുരം: പോത്തന്‍കോട്: അയിരൂപ്പാറ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റെ ചേങ്കോട്ടുകോണം ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് നാലുകോടി രൂപയോളം തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍.[www.malabarflash.com]
പോത്തന്‍കോട്ട് താമസിക്കുന്ന അണ്ടൂര്‍ക്കോണം മലയില്‍വീട്ടില്‍ റീന(45), പ്ലാമൂട് എസ്.ബി.നിവാസില്‍ ഷീബ (42), കാറുക്കോണം അസ്!മാസ് മന്‍സിലില്‍ ഷീജ ഷുക്കൂര്‍(42) എന്നിവരാണ് അറസ്റ്റിലായത്.
റീനയ്‌ക്കെതിരേയാണ് ബാങ്ക് അധികൃതര്‍ പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കിയത്. തുടരന്വേഷണത്തിലാണ് മറ്റു രണ്ടുപേര്‍ക്ക് കൂടി തട്ടിപ്പില്‍ പങ്കുള്ളതായി അറിയുകയും പിടികൂടുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ബാങ്കിന്റെ ചേങ്കോട്ടുകോണം ബ്രാഞ്ച് മാനേജര്‍ ശശികലയെയും ക്ലാര്‍ക്കായ കുശലയെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും മറ്റാര്‍ക്കെങ്കിലും കേസില്‍ പങ്കുണ്ടോയെന്ന് കൂടുതല്‍ അന്വേഷണത്തിലേ പറയാന്‍ സാധിക്കുകയുള്ളൂവെന്നും പോത്തന്‍കോട് സി.ഐ. എസ്. ഷാജി പറഞ്ഞു.

No comments:
Post a Comment