ഉദുമ: ഉദുമ പഞ്ചായത്തിലെ കെട്ടിടനിര്‍മാണ മേഖലയിലെ പെര്‍മിറ്റ് ലൈസന്‍സ് നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുക, അങ്കണവാടി ടീച്ചര്‍മാരുടെ അന്യായമായ സ്ഥലംമാറ്റം പിന്‍വലിക്കുക, അനധികൃത നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഐ എം നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ നടത്തി.[www.malabarflash.com]
സിപിഐ എം ബാര, ഉദുമ, പാലക്കുന്ന് എന്നീ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം.
മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. മധുമുതിയക്കാല്‍ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, കെ സന്തോഷ്‌കുമാര്‍, വി ആര്‍ ഗംഗാധരന്‍, കെ ആര്‍ രമേശന്‍ എന്നിവര്‍ സംസാരിച്ചു. എം കെ വിജയന്‍ സ്വാഗതം പറഞ്ഞു. ഉദുമ ബസ്‌സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് മാര്‍ച്ച് ആരംഭിച്ചു.
No comments:
Post a Comment