മാലെ: സർക്കാർ-സുപ്രീം കോടതി ഏറ്റുമുട്ടലിനൊടുവിൽ മാലദ്വീപിൽ പ്രസിഡന്റ് അബ്ദുള്ള യാമീൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 15 ദിവസത്തെ അടിയന്തരാവസ്ഥയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.[www.malabarflash.com]
പ്രസിഡന്റിന്റെ അടുത്ത അനുയായി അസിമ ഷുക്കൂറോണ് ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തിയത്. അധികാരം ഉറപ്പിക്കാൻ പ്രതിഷേധക്കാരെയും എതിരാളികളെയും അഴിക്കുള്ളിലാക്കാനുള്ള യാമീന്റെ ശ്രമമായി അടിയന്തരാവസ്ഥയെ വിലയിരുത്തുന്നു.
നാടു കടത്തപ്പെട്ട മുൻ പ്രസിഡന്റ് നഷീദ് അടക്കമുള്ള രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ച് പുനർവിചാരണ നടത്താനും അയോഗ്യരാക്കപ്പെട്ട 12 എംപിമാർക്ക് പാർലമെന്റ് അംഗത്വം തിരിച്ചു നല്കാനുമുള്ള ഉത്തരവ് സുപ്രീംകോടതി വ്യാഴാഴ്ച പുറപ്പെടുവിച്ചതോടെയാണ് മാലദ്വീപിൽ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയത്.
രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാൻ യാമീൻ ഭരണകൂടം തയാറായിട്ടില്ല. കൂറുമാറ്റത്തിന്റെ പേരിൽ അയോഗ്യരാക്കപ്പെട്ട 12 എംപിമാർക്ക് വീണ്ടും അംഗത്വം ലഭിച്ചാൽ യാമീന്റെ പ്രോഗസീവ് പാർട്ടി 85 അംഗ പാർലെന്റിൽ ന്യൂനപക്ഷമാകും. പ്രതിപക്ഷം ഭൂരിപക്ഷമാകുന്നതോടെ യാമീൻ ഇംപീച്ച് ചെയ്യപ്പെടാനുള്ള സാധ്യത തെളിഞ്ഞു. ഇതൊഴിവാക്കാനായി തിങ്കളാഴ്ച തുടങ്ങാനിരുന്ന പാർലമെന്റ് സമ്മേളനം സർക്കാർ റദ്ദാക്കിയിരുന്നു. എംപി സ്ഥാനം പുനഃസ്ഥാപിച്ചുകിട്ടിയ 12 എംപിമാരും കഴിഞ്ഞദിവസം പാർലമെന്റ് മന്ദിരത്തിൽ പ്രവേശിച്ചതായി റിപ്പോർട്ടുണ്ട്.
സുപ്രീംകോടതി ഉത്തരവ് അനുസരിക്കണമെന്നാവശ്യപ്പെട്ട് മുൻ പ്രസിഡന്റ് നഷീദിന്റെ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിക്കാർ പ്രക്ഷോഭം ശക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധിക്കുശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട യാമീൻ ഞായറാഴ്ച തന്റെ കാലാവധി തീരുന്നതിനു മുന്പേ തെരഞ്ഞെടുപ്പിനു തയാറാണെന്നു വ്യക്തമാക്കിയിരുന്നു.
യാമീനെ അറസ്റ്റ് ചെയ്യാനോ ഇംപീച്ച് ചെയ്യാനോ ഉള്ള നീക്കം സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായാൽ അനുസരിക്കരുതെന്ന് പോലീസിനും പട്ടാളത്തിനും ഭരണകൂടം നിർദേശം നല്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

No comments:
Post a Comment