ബംഗളൂരു: ആഡംബര റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ മർദിച്ച സംഭവത്തിൽ കോൺഗ്രസ് എംഎൽഎ എൻ.എ. ഹാരിസിന്റെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ മുഹമ്മദ് നാലപ്പാട് പോലീസിൽ കീഴടങ്ങി.[www.malabarflash.com]
മുഹമ്മദ് നാലപ്പാടും കൂട്ടാളികളും കഴിഞ്ഞ ദിവസം യുബി സിറ്റിയിലെ ആഡംബര റസ്റ്ററന്റിൽ വച്ചായിരുന്നു യുവാവിനെ ആക്രമിച്ചത്. ശനിയാഴ്ച രാത്രി 11.30 നായിരുന്നു സംഭവം. നാലപ്പാടും കൂട്ടാളികളും ആഡംബര റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ മർദിച്ച് അവശനാക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിയും ഇവർ ആക്രമിച്ചു.

ബംഗളൂരുവിലെ ഡോളേഴ്സ് കോളനിയിലെ വിഡ്വാത്ത് എന്ന യുവാവിനാണ് മർദനം ഏറ്റത്.
സംഭവത്തിൽ മുഹമ്മദിനെ പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തിരുന്നു. ആറു വർഷത്തേക്കാണ് സസ്പെൻഷൻ.

No comments:
Post a Comment