നെടുമ്പാശേരി: ലക്ഷദ്വീപിൽ നിന്നുമെത്തിയ ഹെലികോപ്ടർ ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറി. സംഭവത്തെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ റണ്‍വേ അടച്ചിട്ടു.[www.malabarflash.com]
വ്യോമയാന ഗതാഗതം പൂർണമായും തടസപ്പെട്ടു. ബുധനാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണു വിവരം.
നെടുമ്പാശേരിയിൽ നിന്നുള്ള സർവീസുകാൾ തടസപ്പെട്ടു. വിവിധ സ്ഥലങ്ങളിൽനിന്നു നെടുമ്പാശേരിയിലേക്കു വരുന്ന വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. ഏകദേശം പത്തിലധികം വിമാനങ്ങൾ തിരിഞ്ഞുവിട്ടതായാണു വിവരം.

No comments:
Post a Comment