Latest News

തളിപ്പറമ്പില്‍ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു

കണ്ണൂര്‍: ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങവേ തളിപ്പറമ്പില്‍ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കാലിനും നെഞ്ചിലുമാണ് കുത്തേറ്റത്.[www.malabarflash.com]

തൃച്ചംബരം ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങവെ മൂന്നുമണിയോടുകൂടി സമീപത്തെ ആര്‍എസ്എസ് കാര്യാലയത്തിന് അടുത്തുവെച്ചാണ് എന്‍ വി കിരണിനും കൂടെയുള്ളവര്‍ക്കും നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കിരണിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കിരണിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നാണ് വിവരം. നെഞ്ചില്‍ ഗുരുതരമായ മുറിവാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. 15 പേരോളം വരുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പറയുന്നത്. ആക്രമണം നടത്തിയത് ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.

എസ്എഫ്ഐ കോ ഓപ്പറേറ്റീവ് കോളജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും യൂണിയൻ ജനറൽ സെക്രട്ടറിയുമാണ് കിരൺ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.