Latest News

താലിമാല ഊരിവെച്ച് നാടുവിട്ട യുവതി കാമുകനൊപ്പം പോലീസ് സ്റ്റേഷനില്‍ ഹാജരായി

കാഞ്ഞങ്ങാട്: ജോലി സ്ഥലത്ത് ഭര്‍ത്താവിന് താലിമാലയും കത്തും എഴുതിവെച്ച് നാടുവിട്ട യുവതി സഹപ്രവര്‍ത്തകനായിരുന്ന യുവാവിനോടൊപ്പം ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.[www.malabarflash.com]

മാതോത്തെ ഹീറോഹോണ്ട ആക്ടീവ ഷോറൂമിലെ ജീവനക്കാരി ഇരിയ സ്വദേശിനിയും ഗള്‍ഫുകാരനായ പടന്നക്കാട്ടെ റെനീഷിന്റെ ഭാര്യ സഞ്ജുദാ(23)സും ഇതേ ഷോറൂമിലെ മുന്‍ ജീവനക്കാരനായിരുന്ന കുശാല്‍നഗറിലെ അബ്ദുവുമാണ് ശനിയാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഹാജരായത്.

മാര്‍ച്ച് 17ന് ശനിയാഴ്ച രാവിലെയാണ് താലിമാലയും ഇനി തന്നെ അന്വേഷിക്കേണ്ടതില്ലെന്ന കുറിപ്പും അടങ്ങിയ കവര്‍ ഷോറൂം മാനേജരുടെ കൈയ്യില്‍ ഏല്‍പ്പിച്ച് സഞ്ജു ഷോപ്പില്‍ നിന്നും ഇറങ്ങിയത്. സഞ്ജു വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ വൈകിട്ട് ബൈക്കുമായി ഷോറൂമിലേക്ക് വരാമെന്നും ഒരുമിച്ച് സഞ്ജുവിന്റെ ഇരിയയിലെ വീട്ടിലേക്ക് പോകാമെന്നും റെനീഷ് പറഞ്ഞിരുന്നു. ഇതനുസരിച്ച് ഷോറൂമിലെത്തിയപ്പോഴാണ് താലിമാല അഴിച്ചുവെച്ച് ഭാര്യ നാടുവിട്ടതായി റെനീഷ് മനസിലാക്കിയത്.

റെനീഷിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് അബ്ദുവും സഞ്ജുവും പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. മൂന്നര വയസുള്ള മകളെ വീട്ടിലാക്കി നാടുവിട്ട സഞ്ജു എറണാകുളത്തായിരുന്ന അബ്ദു താമസിക്കുന്ന മുറിയിലേക്കാണ് പോയത്.

ഇവിടെ ഏതാനും ദിവസം ചെലവഴിച്ച ശേഷം കുമ്പളയില്‍ അബ്ദുവിന്റെ പിതാവിന്റെ ബന്ധുവീട്ടിലെത്തി താമസിച്ചുവരികയായിരുന്നു. തങ്ങളെ പോലീസ് അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞാണ് സഞ്ജു പോലീസ് സ്റ്റേഷനില്‍ ഹാജരായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.