ഉദുമ: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബേക്കല്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എംഎല്‍എ നിര്‍വഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദാലി അധ്യക്ഷതവഹിച്ചു.[www.malabarflash.com]
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി ദിനേശ്കുമാര്‍ ക്ഷയരോഗ ദിനസന്ദേശം നല്‍കി. ജില്ലാ ടി.ബി ഓഫീസര്‍ ഡോ.ടി.പി ആമിന ക്ഷയരോഗ ബോധവത്ക്കരണ ക്ലാസെടുത്തു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര ബാലന്‍, ഉദുമഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലന്‍, പഞ്ചായത്തിലെ വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.സന്തോഷ്‌കുമാര്‍, കെ.പ്രഭാകരന്‍,യു.ജെ സൈനബ നസീം, പഞ്ചാത്ത് അംഗം ചന്ദ്രന്‍ നാലാം വാതുക്കല്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.രാംദാസ്, നീലേശ്വരം താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ്, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രാമന്‍ സ്വാതി വാമന്‍, ഐഎസ്എം മെഡിക്കല്‍ ഓഫീസര്‍ ഡോ.വിശ്വനാഥന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ സുജ, ടിഎഡിഎംഒ അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
ഉദുമ എംഒപിഎച്ച്‌സി ഡോ.മൊഹമ്മദ് സ്വാഗതവും ഉദുമ എച്ച്‌ഐപിഎച്ച്‌സി ഗോവിന്ദന്‍ നന്ദിയും പറഞ്ഞു.
ജില്ലാതല പരിപാടിയോടനുബന്ധിച്ച് ക്ഷയരോഗബോധവല്‍ക്കരണറാലി ഉദുമ ഗ്രാമപഞ്ചായത്ത് പരിസരത്ത് ബേക്കല്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.കെ വിശ്വംഭരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
No comments:
Post a Comment