Latest News

പാലക്കുന്ന് ഭരണി ഉത്സവം: ദീർഘദൂര വണ്ടികൾക്ക് കോട്ടിക്കുളത്തു താൽക്കാലിക സ്റ്റോപ്പ്‌

ഉദുമ: ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവത്തിന് മാർച്ച്‌ 16, 17,
തീയതികളിൽ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ വിവിധ വണ്ടികൾക്ക് സ്റ്റോപ്പ്‌ അനുവദിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.[www.malabarflash.com] 


മാർച്ച്‌ 16ന് 16650 നമ്പർ നാഗർകോവിൽ -മംഗലാപുരം പരശുറാം (വൈകീട്ട് 6. 50)16നും 17നും മംഗലാപുരം -നാഗർകോവിൽ പരശുറാം (രാവിലെ 6. 15). 16നന് 22638നമ്പർ മംഗലാപുരം -ചെന്നൈ വെസ്റ്കോസ്റ്( രാത്രി 11. 10) 17ന് 22637നമ്പർ ചെന്നൈ -മംഗലാപുരം വെസ്റ്കോസ്റ് (പകൽ 2. 50)16നും 17നും 16605നമ്പർ മംഗലാപുരം -നാഗർകോവിൽ ഏറനാട് (രാവിലെ 8. 20) 16ന് 16606നമ്പർ നാഗർകോവിൽ -മംഗലാപുരം ഏറനാട് (പകൽ 3. 20)എന്നീ വണ്ടികളാണ് ഒരു മിനുട്ട് നേരം നിർത്തുക. 

മാർച്ച്‌ 13മുതൽ 17വരെയാണ് ക്ഷേത്രത്തിൽ ഭരണി മഹോത്സവം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.