കാഞ്ഞങ്ങാട്: തരിശിട്ട സ്ഥലങ്ങളില്‍ നെല്‍ക്കൃഷി ചെയ്യാവുന്നിടത്ത് നെല്‍ക്കൃഷി തന്നെ ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അല്ലാത്തിടത്ത് മറ്റ് കൃഷി ചെയ്യാം. ഒരിടത്തും ഭൂമി തരിശായി കിടക്കരുത്. എല്ലാ തരിശു ഭുമിയിലും കൃഷി ചെയ്യാന്‍ നമ്മുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.[www.malabarflash.com]
കാഞ്ഞങ്ങാട് തുളുച്ചേരി വയലില്‍ വയനാട്ട് കുലവനോടനുബന്ധിച്ചു നടത്തിയ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തരിശിട്ട സ്ഥലങ്ങളില്‍ നെല്‍ക്കൃഷി മാത്രം ചെയ്യണമെന്ന് ചിലര്‍ക്ക് തെറ്റിദ്ധാരണ ഉണ്ട്. നമ്മുടെ നാട്ടില്‍ എല്ലാ സ്ഥലത്തും കൃഷി ഉണ്ടാകണം. വിവിധ കൂട്ടായ്മകള്‍ രൂപപ്പെടണം. നെല്‍ക്കൃഷി കൂടാതെ സ്ഥലത്തിന് അനുയോജ്യമായ മറ്റു കൃഷികളും ചെയ്യാം. ഹരിത കേരള മിഷന്‍ വന്നതോടെ സംസ്ഥാനത്ത് കാര്‍ഷിക രംഗം നല്ലതോതില്‍ അഭിവൃദ്ധിപ്പെട്ടു. കൃഷി വകുപ്പും നേതൃത്വ പരമായ പങ്ക് വഹിക്കുന്നുണ്ട്.
നമ്മുക്ക് ഇടക്കാലത്ത് നഷ്ടമായ കാര്‍ഷിക സംസ്‌ക്കാരം തിരിച്ചുപിടിച്ചു കൊണ്ടിരിക്കുകയാണ്. നാട്ടില്‍ മിക്കവാറും കുടുംബങ്ങള്‍ എന്തെങ്കിലും തരത്തില്‍ പച്ചക്കറി തോട്ടം പോലെ ചെറിയ തോതിലാണെങ്കിലും കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്നുണ്ട്. പഴയ കാലത്ത് നമ്മുടെ ആളുകള്‍ സ്ഥലമുള്ളിടത്ത് നെല്‍ക്കൃഷി ഉള്‍പ്പെടെയുള്ള കൃഷികള്‍ നടത്തിയിരുന്നു. വിഷുക്കാലത്ത് പച്ചക്കറിക്കൃഷിയും നടത്തിയിരുന്നു. ആ കാര്‍ഷിക സംസ്‌കാരം നമ്മള്‍ തിരിച്ചുപിടിച്ചു കൊണ്ടിരിക്കുകയാണ്- മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടായാല്‍ തരിശ് ഭൂമിയില്‍ വ്യാപകമായി കൃഷി ചെയ്യാന്‍ കഴിയുമെന്ന് റവന്യുമന്തി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ചടങ്ങില്‍ വഹിച്ചു സംസാരിക്കുകയായി രുന്നു അദ്ദേഹം പറഞ്ഞു.
സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ പി. ചൗഡപ്പ മുഖ്യാതിഥിയായിരുന്നു.
സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ പി. ചൗഡപ്പ മുഖ്യാതിഥിയായിരുന്നു.
കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷന്‍ വി.വി രമേശന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരന്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കല്‍ച്ചറല്‍ ഓഫീസര്‍ ആര്‍.ഉഷാ ദേവി, ബാംഗ്ലൂര്‍ എടിആര്‍ഐ ഡയറക്ടര്‍ ഡോ. പി.ചന്ദ്രഗൗഡ,കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ഡോ. ജിജു.പി അലക്സ്, കാഞ്ഞങ്ങാട് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗംഗ രാധാകൃഷ്ണന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.വി രാഘവന്‍, കൃഷിവ്ജ്ഞാന്‍ കേന്ദ്ര പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി.എസ് മനോജ് കുമാര്‍, കണ്ണൂര്‍ കൃഷിവിജ്ഞാന്‍ കേന്ദ്ര പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രൊഫ. ഡോ. പി.ജയരാജ്, സി.രാജന്‍ പെരിയ, വേണുഗോപാലന്‍ നമ്പ്യാര്‍, കണ്ണന്‍ കുഞ്ഞി, മെട്രോ മുഹമ്മദ് ഹാജി, എന്‍.വി അരവിന്ദാക്ഷന്‍ നായര്‍, വേണുഗോപാലന്‍, സി.വി ഗംഗാധരന്‍, ശശി കുമാര്‍, ഗംഗാധരന്‍ ചാലിങ്കാല്‍ എന്നിവര്‍ പങ്കെടുത്തു. വേണുരാജ് കോടോത്ത് സ്വാഗതവും കുമാരന്‍ ഐശ്വര്യ നന്ദിയും പറഞ്ഞു.
No comments:
Post a Comment