Latest News

കാർ തോട്ടിലേക്കു മറിഞ്ഞ് മൂന്നു മരണം

തൊടുപുഴ: അടിമാലി ഇരുമ്പുപാലത്തിനു സമീപം ‌കാർ തോട്ടിലേക്കു മറിഞ്ഞ് ചാലക്കുടി സ്വദേശികളായ മൂന്നു പേർ മരിച്ചു. ഒരു കുടുംബത്തിലെ മൂന്നു പേരാണു മരിച്ചത്.[www.malabarflash.com] 

എറണാകുളം അങ്കമാലി എലിഞ്ഞപ്ര സ്വദേശികളായ പച്ചപ്പൻ വീട്ടിൽ പി.ജെ. ജോയി(50), ഭാര്യ ഷാലി(46), ജോയിയുടെ കൊച്ചു മകൾ ജിയെന്ന(സാറ–മൂന്ന്)എന്നിവരാണു മരിച്ചത്. 

ചാലക്കുടിയിൽനിന്നു മൂന്നാറിലേക്കു പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

നാലു പേർക്കു പരുക്കേറ്റു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴു പേരാണു കാറിലുണ്ടായിരുന്നത്. ദേവിയാർ പുഴയുടെ ഭാഗമായ അടിമാലി ഇരുമ്പുപാലം ചേറായി പാലത്തിനു സമീപം വച്ചു നിയന്ത്രം വിട്ട കാർ പുഴയിലേക്കു മറിയുകയായിരുന്നു.

അപകടം നടന്ന് ഒരു മണിക്കൂറായിട്ടും പൊലീസെത്തിയില്ല. സ്ഥിരം അപകടമേഖലയിൽ നിയന്ത്രണങ്ങളേർപ്പെടുത്താൻ പൊലീസ് തയാറാകാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊച്ചി – ധനുഷ്കോടി ദേശീയപാത ഉപരോധിക്കുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.