ഒൗറംഗബാദ്: പരീക്ഷയിൽ ക്രമക്കേട് കാട്ടിയതിനു പിടിയിലായ വിദ്യാർഥി അധ്യാപകനെ അടിച്ചു. ഒൗറംഗബാദിലെ കബ്ര സമാജ്കാര്യ മഹാവിദ്യാലയത്തിൽ മഹാരാഷ്ട്ര സർവകലാശാലയുടെ എംപി എഡ് പരീക്ഷ എഴുതിയ വിദ്യാർഥിയാണ് ക്രമക്കേടുകാട്ടി ചൊവ്വാഴ്ച പിടിയിലായത്.[www.malabarflash.com]
ക്രമക്കേട് കാട്ടുന്നതായി ശ്രദ്ധയിൽപ്പെട്ടിനെ തുടർന്ന് രണ്ടുതവണ അധ്യാപകൻ വിദ്യാർഥിക്കു മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ഇതു കേൾക്കാതെ വിദ്യാർഥി കോപ്പിയടിയുമായി മുന്നോട്ടുപോയി. ഇതേതുടർന്ന് അധ്യാപകൻ വിദ്യാർഥിയോടു പരീക്ഷാ ഹാളിൽനിന്നു പുറത്തിറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ അധ്യാപകന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുതള്ളി. ഇതിനുശേഷം കോളജ് കെട്ടിടത്തിന്റെ മൂന്നാം നിലയിലെത്തി താഴേയ്ക്കു ചാടുമെന്നു ഭീഷണി മുഴക്കി.
ഇതേതുടർന്ന് പരീക്ഷ തടസപ്പെട്ടു. സാഹചര്യം വഷളായതിനെ തുടർന്ന് പ്രിൻസിപ്പൽ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി വിദ്യാർഥിയെ പിടികൂടി പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
പരീക്ഷയിൽ ക്രമക്കേട് നടത്തിയതിനും ആത്മഹത്യാ ശ്രമം നടത്തിയതിനും വിദ്യാർഥിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിദ്യാർഥി ക്രമക്കേട് പിടികൂടിയ അധ്യാപകനെ അടിച്ചതായും മറ്റ് അധ്യാപകർ പറഞ്ഞു.

No comments:
Post a Comment