ഹര്‍ത്താല്‍ പ്രഖ്യാപന മെസ്സേജുകള്‍ വാട്ട്‌സ്ആപുകളിലും, ഫെയ്‌സ് ബുക്കിലും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായി ഇതു വരെ രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ രംഗത്ത് വന്നിട്ടില്ല.
തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താല്‍ നടത്തുന്ന നമ്മുടെ നാട്ടില്‍ തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ച ഹര്‍ത്താല്‍ വിജയിപ്പിച്ചില്ലെങ്കില്‍ അത് മനുഷ്യത്വത്തിന്റെ അവസാന ഉറവയും വറ്റിയതിന്റെ സൂചനയാവുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
വീട്ടിലിരുന്നു സ്റ്റാറ്റസുകള്‍ മാറ്റിയും റു മാറ്റിയും മാത്രം പ്രതിഷേധിച്ചതിനു ശേഷവും ഇത്തരം നീച കൊലപാതകങ്ങള്‍ വീണ്ടും ഇന്ത്യയില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. വര്‍ഗീയ കാമ വെറിയന്മാര്‍ നമുക്കൊന്നും ആലോചിക്കാന്‍ പോലുമാവാത്ത വിധം ആ കുഞ്ഞു മോളെ കൊന്നു കളഞ്ഞപ്പോള്‍ നമോരുരുത്തരും അവള്‍ക്ക് വേണ്ടി എന്തു ചെയ്തു എന്ന് നാം ചിന്തിക്കണം. അല്ലെങ്കില്‍ നാളെ നമ്മുടെ കുട്ടികള്‍ക്ക് ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ നാമെന്ത് ചെയ്തു എന്നെങ്കിലും ചിന്തിക്കണം.
ആ നിഷ്‌കളങ്കമായ പുഞ്ചിരി മാഞ്ഞു പോയത് നമ്മുടെ വീട്ടില്‍ ആണെങ്കില്‍ നമാരും ഇന്ന് വിഷു ആഘോഷിക്കില്ലായിരുന്നു. വീട്ടില്‍ മനസമാധാനമായി ഇരിക്കില്ലായിരുന്നു. ഇപ്പോഴും കണ്ണീരു വറ്റാത്ത ഒരു കുടുംബം കശ്മീരില്‍ ഉണ്ട്. ആരും ആ പിതാവിന്റെയും മാതാവിന്റെയും കണ്ണുനീര്‍ മറന്ന് പോവരുത്. അത് നമ്മുടെ കുടുംബം ആണെന്ന സങ്കല്പിച്ചു നോക്കു ഒരു നിമിഷം. വര്‍ഗീയ അജണ്ടയ്ക്കും കാമവെറിക്കും നമ്മുടെ പിഞ്ചോമനകള്‍ ഇരയാവുമ്പോള്‍ നമുക്ക് കൈയും കെട്ടി നോക്കി നില്‍ക്കാന്‍ പറ്റില്ല.
തിങ്കളാഴ്ച നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി മാറ്റി വെക്കൂ.
സ്വന്തം മകള്‍ക്കാണ് ഇത് സംഭവിച്ചതെങ്കില്‍ ഒരു അച്ഛനും കട തുറക്കില്ലായിരുന്നു, സ്വന്തം അനിയത്തിക്ക് ആണ് ഇത് സംഭവിച്ചതെങ്കില്‍ ഒരു വിദ്യാര്‍ത്ഥിയും ക്ലാസില്‍ പോവില്ലായിരുന്നു, ബസുടമകള്‍ ബസുകള്‍ നിരത്തിലിറക്കാതിരിക്കൂ, തന്റെ മകളുടെ നീതിക്ക് വേണ്ടി......ആരും ആരെയും നിര്‍ബന്ധിപ്പിച്ച് പ്രതിഷേധിപ്പിക്കേണ്ട ആവശ്യമില്ല. ഓരോരുത്തരുടെയും ഉള്ളിലുണ്ടാവണം പ്രതിഷേധത്തിന്റെ തീ..... എന്നിങ്ങനെ പോവുന്നു ഹര്‍ത്താല്‍ സന്ദേശം.

അതേ സമയം തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍ പ്രഖ്യാപനം പെതുജനം ഏറെറടുക്കുമോ എന്നത് കണ്ട് തന്നെ അറിയണം.
No comments:
Post a Comment