തൃശൂർ: വിഷുദിനത്തിൽ നാടിനെ കണ്ണീരിലാഴ്ത്തി തൃശൂർ അഞ്ഞൂർകുന്നിൽ നാലുപേർ ക്വാറിയിൽ മുങ്ങിമരിച്ചു. അഞ്ഞൂർക്കുന്ന് പാറക്കുളത്ത് നിറയെ വെള്ളമുള്ള ക്വാറിയിലാണ് അമ്മയും മകളും ഉൾപ്പെടെ നാലുപേർ മുങ്ങിമരിച്ചത്.[www.malabarflash.com]
അഞ്ഞൂർക്കുന്ന് പാക്കത്തുവീട്ടിൽ സീത (45), മകൾ പ്രതീക (എട്ട്), അയൽവാസിയായ രായംമരയ്ക്കാർ വീട്ടിൽ മുഹമ്മദിന്റെ മകൾ സന (10), ഇവിടെ വിരുന്നിനെത്തിയ ചേലക്കര അനസിന്റെ മകൻ ആഷീം (എട്ട്) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. നാട്ടുകാരും അഗ്നിശമന സേനയും ചേർന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കരയ്ക്കു കയറ്റിയത്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. നാട്ടുകാരും അഗ്നിശമന സേനയും ചേർന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കരയ്ക്കു കയറ്റിയത്.
No comments:
Post a Comment