Latest News

മാങ്ങാട് ആരോഗ്യ ഉപകേന്ദ്രം അടിയന്തിരമായി തുറന്ന് പ്രവര്‍ത്തിക്കണം: കര്‍മ്മസമിതി

ഉദുമ: ഉദുമ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴില്‍ മാങ്ങാട് പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയതായി പണിത കെട്ടിടം അടിയന്തിരമായി തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ജനകീയ കര്‍മ്മസമിതി ആവശ്യപ്പെട്ടു.[www.malabarflash.com]

ഉദ്ഘാടകനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടന്ന് നിരവധി തവണയായി കെട്ടിടോദ്ഘാടനം മാറ്റിവെക്കുകയായിരുന്നു. നിലവിലുള്ള കെട്ടിടം ഓടുകള്‍ തകര്‍ന്നും ചുമരുകള്‍ വിണ്ടുകീറിയും ഏത് സമയത്തും നിലം പൊത്തുന്ന അവസ്ഥയിലാണ്.
നാല് വാര്‍ഡുക്കളിലെ നൂറ് കണക്കിന് കുട്ടിക്കള്‍ക്കും വയോജനങ്ങള്‍ക്കും ആരോഗ്യ സേവനം ലഭിക്കുന്ന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ ആകെ താളം തെറ്റിയ അവസ്ഥയിലാണ്.
കര്‍മ്മസമിതി രൂപീകരണ യോഗത്തില്‍ മോഹനന്‍ മാങ്ങാട്, എം.കെ വിജയന്‍, കബീര്‍ മാങ്ങാട്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, എ കെ പ്രകാശ്, മോഹനന്‍ താമരക്കുഴി, കെ.ടി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍ കൃഷ്ണന്‍ സി മാങ്ങാട് (ചെയര്‍മാന്‍) ഇബ്രാഹിം മാങ്ങാട് (കണ്‍വീനര്‍)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.