Latest News

മൈലാട്ടി റഹ്മാനിയ ജുമാ മസ്ജിദ് സ്വലാത്ത് വാർഷികം ഏപ്രിൽ 6ന്; ഖലീൽ തങ്ങളും ആലിക്കുട്ടി മുസ്ലിയാരും സംബന്ധിക്കും

പൊയ്നാച്ചി: മൈലാട്ടി റഹ്മാനിയ്യ ജുമാ മസ്ജിദിൽ കട്ടക്കാൽ ഉസ്താദിന്റെ നേതൃത്വത്തിൽ പ്രതിമാസം നടന്നു വരുന്ന സ്വലാത്ത് മജ്ലിസിന്റെ രണ്ടാം വാർഷിക സമ്മേളനവും പ്രാർത്ഥന മജ് ലിസും ഏപ്രിൽ 6 വെള്ളിയാഴ്ച 4 മണി മുതൽ പള്ളി പരിസരത്ത് വെച്ച് നടക്കും.[www.malabarflash.com]

ഇരു വിഭാഗം സമസ്ത നേതാക്കളായ സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങളും ആലിക്കുട്ടി മുസ്ലിയാരും ചടങ്ങിൽ സംബന്ധിക്കും.

വൈകിട്ട് 4 മണിക്ക് സ്വലാത്ത് കമ്മിറ്റി ട്രഷറർ അഷ്റഫ് തായ് ലാന്റ് പതാക ഉയർത്തും.കാസർകോട് സംയുക്ത ജമാഅത്ത് ഖാസിയും ജംഇയ്യത്തുൽ ഉലമാ സെക്രട്ടറിയുമായ പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ പ്രാരംഭ പ്രാർത്ഥനക്കും നസ്വീഹത്തിനും നേതൃത്വം നൽകും.

എസ് പി അബ്ദുൽ ഹമീദിന്റെ അധ്യക്ഷതയിൽ ഹാജി എൻ അബൂബക്കർ മുസ്ലിയാർ (കട്ടക്കാൽ ഉസ്താദ്) ഉദ്ഘാടനം ചെയ്യും. ഓണക്കാട് അബ്ദു റഹ്‌മാൻ സഅദി മുഖ്യ പ്രഭാഷണം നടത്തും.

സ്വലാത്ത് മജ്ലിസിനും സമാപന കൂട്ടുപ്രാർത്ഥനക്കും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന.സെക്രട്ടറി ബദറു സാദാത്ത് സയ്യിദ് ഇബ്റാഹിമുൽ ഖലീലുൽ ബുഖാരി നേതൃത്വം നൽകും.

സയ്യിദ് അസ്ഹർ അൽ ബുഖാരി സ്വാഗതവും രിഫായി മൈലാട്ടി നന്ദിയും പറയും.സയ്യിദ് ശംസുദ്ധീൻ തങ്ങൾ,

മജീദ് ഫൈസി പൊയ്യത്തബയൽ, ഷാഫി സഖാഫി ഏണിയാടി, പള്ളങ്കോട് അബ്ദുൽ ഖാ ദ ർ മദനി, അൽഹാജ് യൂസുഫുൽ ഖാ സിമി ഉപ്പള എന്നിവർ സംബന്ധിക്കും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.