മുംബൈ: മുംബൈയിൽ പോലീസ് റെയ്ഡിനിടെ കെട്ടിടത്തിൽനിന്നു വീണ് രണ്ടു ലൈംഗിക തൊഴിലാളികൾ മരിച്ചു. ദക്ഷിണ മുംബൈയിലെ ഗ്രാന്റ് റോഡിൽ നടന്ന റെയ്ഡിനിടെ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് സ്ത്രീകൾ മരിച്ചത്. [www.malabarflash.com]
പ്രദേശത്തെ ഓം ബിൽഡിംഗിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു പോലീസ് പരിശോധന. വേശ്യാവൃത്തിക്ക് കുപ്രസിദ്ധി നേടിയ മേഖലയാണ് ഗ്രാന്റ് റോഡ്. ഇവിടെ പരിശോധനയ്ക്കായി പോലീസ് എത്തിയതറിഞ്ഞ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്നു കയറിൽ രക്ഷപ്പെടാൻ ശ്രമിക്കവെ നിലത്തുവീണാണ് സ്ത്രീകൾ അപകടത്തിൽപ്പെട്ടതെന്ന് ഡിബി മാർഗ് പോലീസ് അറിയിച്ചു.
ഇവരെ പോലീസ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. മരിച്ച ഒരു സ്ത്രീക്ക് അൻപതിനടുത്തും മറ്റൊരാൾക്ക് മുപ്പതിനടുത്തുമാണ് പ്രായം കണക്കാക്കുന്നത്. ഇരുവരും പശ്ചിമ ബംഗാളിൽനിന്നുള്ളവരാണെന്നു പോലീസ് അറിയിച്ചു.

No comments:
Post a Comment