ഉദുമ: ഉദുമ പുതിയനിരത്തില്‍ ട്രാവലര്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 7 പേര്‍ക്ക് പരിക്കേറ്റു. ഊട്ടിയില്‍ ഉല്ലാസയാത്ര പോയി തിരിച്ചു വരികയായിരുന്ന പെരിയ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.[www.malabarflash.com]
ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം. ഏഴു പേരാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഇവര്‍ കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടി.
ചൊവ്വാഴ്ച രാത്രി പെയ്ത മഴയെ തുടര്‍ന്ന് റോഡിലെ വെള്ളത്തില്‍ തെന്നിയാണ് ട്രാവലര്‍ നിയന്ത്രണം വിട്ടതെന്ന് കരുതുന്നു.
No comments:
Post a Comment