പാലക്കാട്: ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. സിപിഐഎം പിന്തുണയോടെ ആയിരുന്നു യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.[www.malabarflash.com]
എന്നാല്‍ സിപിഐഎമ്മിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്.
എട്ട് അംഗങ്ങളുള്ള ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റിയില്‍ ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് മൂന്ന് അംഗങ്ങളും സിപിഐഎമ്മിന് രണ്ട് അംഗങ്ങളുമാണുള്ളത്. അവിശ്വാസപ്രമേയം പാസാകണമെങ്കില്‍ അഞ്ച് അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. എന്നാല്‍ സിപിഐഎമ്മിന്റെ ഒരു വോട്ട് അസാധുവായതോടെ യുഡിഎഫ്-സിപിഐഎം സഖ്യത്തിന്റെ ലക്ഷ്യം അസ്ഥാനത്താവുകയായിരുന്നു. എൽഡിഎഫ് സ്വതന്ത്ര എം.കെ.സാജിത ഒപ്പു രേഖപ്പെടുത്താൻ വിട്ടുപോയതിനാലാണു വോട്ട് അസാധുവായത്.
അവിശ്വാസപ്രമേയം പരാജയപ്പെട്ടത് കോണ്‍ഗ്രസിനും സിപിഐഎമ്മിനും ഒരു പോലെ തിരിച്ചടി ആയിരിക്കുകയാണ്.

No comments:
Post a Comment