Latest News

വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടില്‍ പോകാനൊരുങ്ങിയ തൃക്കരിപ്പൂര്‍ സ്വദേശി ഹൃദയാഘാതം മൂലം അബുദാബിയില്‍ മരണപ്പെട്ടു

അബുദാബി: വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടില്‍ പോകാനൊരുങ്ങിയ തൃക്കരിപ്പൂര്‍ സ്വദേശി ഹൃദയാഘാതം മൂലം അബുദാബിയില്‍ മരണപ്പെട്ടു തൃക്കരിപ്പൂര്‍ എളമ്പച്ചി മൈതാനിയിലെ റഫീഖ് ( 34) ആണ് ബുധനാഴ്ച വൈകിട്ട് അബുദാബി ശൈഖ് ഖലീഫ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.[www.malabarflash.com] 

കഴിഞ്ഞ മൂന്ന് ദിവസത്തോളമായി റഫീഖിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും അത് കാര്യമാക്കിയിരുന്നില്ല.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

പതിനഞ്ച് വര്‍ഷത്തോളമായി എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ജീവനക്കാരനായ റഫീഖ് പത്ത് വര്‍ഷത്തോളമായി അബുദാബി മിനിസ്റ്ററി ഓഫ് കള്‍ച്ചറല്‍ കമ്പനിയില്‍ ജോലി ചെയ്ത് വരുന്നു.
കുറച്ച് കാലം നാട്ടില്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ആഗ്രഹിച്ച് കമ്പനിയില്‍ നിന്ന് രാജിവെച്ച റഫീഖ് നാട്ടിലേക്കുള്ള സാധനങ്ങള്‍ പര്‍ച്ചേഴ്‌സ് ചെയ്ത് കമ്പനിയില്‍ നിന്ന് ക്യാന്‍സല്‍ ചെയ്ത പാസ്‌പോര്‍ട്ട് കാത്തിരിക്കവെയാണ് മരണം സംഭവിച്ചത്.
പരേതരായ പിലാത്തറ ഇബ്രാഹിം ഉമ്മുകുല്‍സു ദമ്പതികളുടെ മകനാണ്. ഭാര്യ റാഹില. നാല് വയസ്സുള്ള ഹൈഹാഷ് ഏക മകനാണ്. റഹൂഫ് റഹ്മത്ത് (ഇരുവരും അബുദാബി) റൈഹാനത്ത്, സുമയ്യത്ത് എന്നിവര്‍ സഹോദരങ്ങളാണ്..
അബുദാബി ശൈഖ് ഖലീഫ ആശുപത്രിയിലുള്ള മയ്യത്ത് നാട്ടുകാരും ബന്ധുക്കളും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കെ എം സി സി, സുന്നി സെന്റര്‍ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. മയ്യത്ത് നാട്ടിലേക്ക് കൊണ്ട് പോവാനുള്ള ശ്രമത്തിലാണ്. 

യുവാവിന്റെ മരണംനാട്ടിലും ഗള്‍ഫിലും ഒരുപോലെ കണ്ണീരിലാഴ്ത്തി.


റിപ്പോര്‍ട്ട്: റാഷിദ് എടത്തോട്. അബുദാബി


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.